Flash News

വിഴിഞ്ഞത്തു നിന്നും കാണാതായ മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി

July 20, 2019

84026-83986-fishermenതിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് മത്സ്യത്തൊഴിലാളികളും കരയില്‍ തിരിച്ചെത്തി. ആന്റണി, ബെന്നി, യേശുദാസന്‍, ലൂയിസ് എന്നിവരാണ് തിരിച്ചെത്തിയത്. ക്ഷീണിതരായ നാല് പേരെയും ആശുപത്രിയിലേക്ക് മാറ്റി. എന്‍ജിന്‍ തകരാര്‍ മൂലം ഉള്‍ക്കടലില്‍പ്പെട്ട് പോയതാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

ബുധനാഴ്ച വൈകിട്ട് മുതലാണ് ഇവരെ കാണാതായത്. ഇവര്‍ വ്യാഴാഴ്ചയോടെ തിരിച്ചെത്തേണ്ടതായിരുന്നു. വെള്ളിയാഴ്ചയും എത്തിച്ചേരാത്തതിനേത്തുടര്‍ന്നാണ് തിരച്ചില്‍ നടത്തണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. അതേസമയം അധികൃതര്‍ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നാരോപിച്ച് പ്രതിഷേധവും ഉയര്‍ന്നിരുന്നു. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തീരസംരക്ഷണ സേനയും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലിനൊടുവിലാണ് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top