Flash News

സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ മഞ്ജുനാഥ് നായിഡു സ്റ്റേജ് ഷോയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു

July 20, 2019

Najunath-Naidu-also-known-as-Mango-Naidu-performing-on-stage-021_16c10b8ce7b_original-ratioദുബായ്: ഇന്ത്യന്‍ കൊമേഡിയന്‍ മഞ്ജുനാഥ് നായിഡു ദുബായിലെ സ്റ്റേജ് ഷോയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. മുപ്പത്തിയാറ് വയസായിരുന്നു. വെള്ളിയാഴ്ച രാത്രി ദുബായ് സിംഗ്നേച്ചർ ഹോട്ടലിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. ചെന്നൈ സ്വദേശിയാണ് ഇദ്ദേഹം. മംഗോ നായിഡു എന്നാണ് അറിയിപ്പെട്ടിരുന്നത്.

സ്റ്റേജ് ഷോ രാത്രി 9.30 ന് ആരംഭിച്ചു. മഞ്ജുനാഥിന്‍റെ പരിപാടി 11.20 ന് ആയിരുന്നു. അദ്ദേഹം വേദിയിലെത്തി 15 മിനിറ്റോളം പരിപാടി അവതരിപ്പിച്ചു. പെട്ടെന്ന് കിതച്ചുതുടങ്ങിയ മഞ്ജുനാഥ് ബെഞ്ചിൽ ഇരുന്ന് ശ്വാസം എടുക്കാൻ ശ്രമിച്ചു. എന്നാൽ അദ്ദേഹം കുഴഞ്ഞ് താഴെക്കുവീണു. അഭിനയത്തിന്‍റെ ഭാഗമാണെന്ന് കാണികളും കരുതി.

ഏതാനും മിനിറ്റുകൾ കഴിഞ്ഞിട്ടും എഴുന്നേൽക്കാതെ വന്നതോടെ ഹോട്ടൽ ജീവനക്കാർ സ്റ്റേജിലേക്ക് ഓടിയെത്തി. ഉടൻ തന്നെ മഞ്ജുനാഥിനെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ അദ്ദേഹത്തെ രക്ഷിക്കാനായില്ല. കഴിഞ്ഞ അഞ്ച് കൊല്ലത്തോളമായി ദുബായിലെ വേദികളില്‍ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. ഇദ്ദേഹത്തിന്‍റെ സ്റ്റാന്‍റപ്പ് കോമഡി ഷോകള്‍ ഏറെ ആളുകളെ ആകര്‍ഷിച്ചിട്ടുണ്ട്.

Manjunath-Naidu-988_16c10cf8088_large


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top