Flash News

സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് സമാപനമായി

July 21, 2019 , ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

familyconferenceനാല് ദിവസം നീണ്ടു നിന്ന മലങ്കര ഓര്‍ത്ത്ഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് അനുഗ്രഹീത സമാപനം. ശനിയാഴ്ച രാവിലെ നടന്ന വിശുദ്ധ കുര്‍ബാനക്ക് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ പ്രധാന കാര്‍മ്മികത്വം വഹിച്ചു. ഭദ്രാസനസഹായ മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ. സഖറിയാ മാര്‍ അപ്രേം, ബാംഗ്ലൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. എബ്രഹാം മാര്‍ സെറാഫിം എന്നിവര്‍ സഹകാര്‍മികരായിരുന്നു.

hh1സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്‍റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രകാശനകര്‍മ്മം കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ സേവേറിയസ് മെത്രാപ്പോലീത്തക്ക് നല്‍കികൊണ്ട് പരിശുദ്ധ കാതോലിക്കാ ബാവ നിര്‍വഹിച്ചു.

കാനഡ, കാലിഫോര്‍ണിയ, ഫ്ളോറിഡ, ഡാളസ്, ഹൂസ്റ്റണ്‍,അറ്റ്‌ലാന്റ, ഡിട്രോയിറ്റ്, ഷിക്കാഗോ തുടങ്ങി ഭദ്രാസനത്തിലെ ബഹുഭൂരിപക്ഷം ദേവാലയങ്ങളില്‍ നിന്നും 750 ല്‍പ്പരം പ്രതിനിധികളും,50ല്‍പ്പരം വൈദികരും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ, സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സഹായ മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ. സഖറിയാ മാര്‍ അപ്രേം, അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ്, അഭിവന്ദ്യ ഡോ. എബ്രഹാം മാര്‍ സെറാഫിം, വൈദിക ട്രസ്റ്റീ ഫാ. ഡോ. എം.ഓ ജോണ്‍, ഫാ. ഡോ. ഓ. തോമസ്, ഫാ. ഡോ. ജേക്കബ് മാത്യു, ഫാ. ജേക്ക് കുര്യന്‍, ഫാ. സജു വര്‍ഗീസ്, ഡോ. മീന മിര്‍ഹോം, മിസ്. സൂസന്‍ സഖറിയാ, ശ്രീമതി നവീന്‍ മിഖായേല്‍, പ്രകാശ്, മാധവി എന്നിവര്‍ വിവിധ സെക്ഷനുകള്‍ക്ക് നേതൃത്വം നല്‍കി.

hhഫാ. ഡാനിയേല്‍ ജോര്‍ജ്, ഡീക്കന്‍ ജോര്‍ജ്ജ് പൂവത്തൂര്‍, ഫാ. രാജു ഡാനിയേല്‍, ഫാ. ഹാം ജോസഫ്, ഫാ. മാത്യൂസ് ജോര്‍ജ്, ഫാ. എബി ചാക്കോ, ഫാ. റ്റെജി എബ്രഹാം, എബ്രഹാം വര്‍ക്കി, ശ്രീമതി സിബല്‍ ചാക്കോ, കോശി ജോര്‍ജ്ജ്, ജിമ്മി പണിക്കര്‍, ശ്രീമതി സാറ ഗബ്രിയേല്‍, ഷിബു മാത്യു, ജെയ്സണ്‍ തോമസ്, ശ്രീമതി സിബില്‍ ഫിലിപ്പ്, ഗ്രിഗറി ഡാനിയേല്‍, ശ്രീമതി ജിജി സൈമണ്‍, ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഷിക്കാഗോയിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുമുള്ള 150 ല്‍പ്പരം യുവതീയുവാക്കളും, മുതിര്‍ന്നവരും, വൈദികരും അടങ്ങുന്ന സംഘാടകസമിതിയുടെ അക്ഷീണ പരിശ്രമത്താല്‍ കോണ്‍ഫറന്‍സ് വന്‍വിജയമായി മാറി. കോണ്‍ഫറന്‍സ് വിജയകരമായി പൂര്‍ത്തീകരിക്കുവാന്‍ വേണ്ടി പ്രയത്നിച്ച എല്ലാ കമ്മിറ്റി അംഗങ്ങളെയും അഭിവന്ദ്യ ഡോ. സഖറിയാ മാര്‍ അപ്രേം അനുമോദിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

പരിശുദ്ധ കാതോലിക്കാ ബാവായുടേയും അഭിവന്ദ്യ തിരുമേനിമാരുടെയും ഭദ്രാസനത്തിലെ വൈദികരുടെയും അകമഴിഞ്ഞ മുഴുനീളസാന്നിധ്യം വിശ്വാസികള്‍ക്ക് പുത്തന്‍ ഉണര്‍വും പ്രതീക്ഷകളും നല്‍കുന്നതായിരുന്നു. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന മൂന്നാം തലമുറയില്‍പെട്ട യുവതീയുവാക്കള്‍ യാമപ്രാര്‍ഥനകള്‍ കൃത്യതയോടെ ഉരുവിട്ടത് പ്രതീക്ഷ നല്‍കുന്ന അനുഭവമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവ പ്രത്യേകം എടുത്ത് പറഞ്ഞു.

ഭദ്രാസന മര്‍ത്തമറിയം സമാജം മീറ്റിംഗ്, യുവതീയുവാക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഭദ്രാസനത്തിലെ ബസ്ക്യാമമാര്‍ക്കുമുള്ള പ്രത്യേക സെക്ഷനുകള്‍, സ്ട്രെസ് മാനേജ്മെന്റ് മെന്‍റല്‍ ഹെല്‍ത്ത്, സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം മൂലം പുത്തന്‍ തലമുറ നേരിടുന്ന വെല്ലുവിളികള്‍ എന്നിവക്കുള്ള സെക്ഷനുകള്‍ പ്രത്യേകം ശ്രദ്ധ ആകര്‍ഷിക്കുന്നവയായിരുന്നു.

familyconference5familyconference1familyconference3familyconference4


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top