Flash News

നാളെ കര്‍’നാ’ടകത്തിന് തിരശ്ശീല വീഴുമോ? അവസാനവട്ട അനുനയ നീക്കവുമായി കോണ്‍ഗ്രസും ജെഡിഎസും

July 21, 2019

1_9ബംഗളൂരു: നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ അവസാനവട്ട അനുനയ ശ്രമവുമായി കോണ്‍ഗ്രസും ജെഡിഎസും. മുംബൈയിലെ ഹോട്ടലില്‍ കഴിയുന്ന വിമതരെ മുഖ്യമന്ത്രി കുമാരസ്വാമി തന്നെ നേരിട്ട് ചെന്ന് കാണാനുള്ള സാധ്യതയാണ് ഇനി മുമ്പിലുള്ളത്. രാമലിംഗ റെഡ്ഢിയെ മുന്‍നിര്‍ത്തിയുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ വിമതരുമായി ഇതുവരെ സഖ്യത്തിന് ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.

അനുനയത്തിന് വഴങ്ങിയില്ലെങ്കില്‍ വിമതരെ അയോഗ്യരാക്കിയേക്കും. വിപ്പ് സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ വ്യക്തത വേണമെന്ന കോണ്‍ഗ്രസിന്റെ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും.

നാളെ വിശ്വാസ വോട്ടെടുപ്പിന് ശേഷം ഗവര്‍ണര്‍ വാജുഭായ് വാല കേന്ദ്രത്തിന് വിശദ റിപ്പോര്‍ട്ട് അയക്കും. ഭൂരിപക്ഷം തെളിയിക്കാനുള്ള രണ്ട് നിര്‍ദേശങ്ങളും തള്ളിയതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര സെക്രെട്ടറിക്ക് ഗവര്‍ണര്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോണ്‍ഗ്രസ്, ജെഡിഎസ്, ബിജെപി എംഎല്‍എമാരെല്ലാം റിസോര്‍ട്ടുകളില്‍ തുടരുകയാണ്. ആദ്യ രണ്ട് ദിവസങ്ങളിലും ഭരണപക്ഷത്തെ 20 എംഎല്‍എമാര്‍ സഭയില്‍ എത്തിയിരുന്നില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top