Flash News

ഇറാന്‍ – യു.എസ് സംഘര്‍ഷം രൂക്ഷമാകുന്നു; പതിനേഴ് സി ഐ എ ചാരന്മാരെ പിടികൂടിയെന്നും ചിലരെ വധിച്ചുവെന്നും ഇറാന്‍

July 22, 2019

ca3e5eb8-edef-4300-8ef4-19eee9605c41അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന 17 ചാരന്മാരെ പിടികൂടിയതായി ഇറാന്‍. പിടികൂടിയ സി.ഐ.എ ചാരന്മാരില്‍ ചിലരെ വധിച്ചതായും ഇറാന്‍ രഹസ്യാന്വേഷണ മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

സാമ്പത്തികം, ആണവം, അടിസ്ഥാനസൗകര്യ വികസനം, സൈനികം, സൈബര്‍ തുടങ്ങിയ മേഖലകളില്‍ സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്തിരുന്നവരെയാണ് ചാരപ്രവര്‍ത്തനത്തിനു പിടികൂടിയിരിക്കുന്നത്. ഇവിടെനിന്ന് അതീവരഹസ്യമായ വിവരങ്ങള്‍ ഇവര്‍ ചോര്‍ത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സിഐഎ നിയന്ത്രിച്ചിരുന്ന വമ്പന്‍ സൈബര്‍ ചാരനെറ്റ്‌വര്‍ക്ക് തകര്‍ത്തുവെന്ന് ജൂണില്‍ ഇറാന്‍ അറിയിച്ചിരുന്നു. ഇതില്‍പെട്ടവരെയാണോ അറസ്റ്റ് ചെയ്തതെന്നു വ്യക്തമല്ല. ഈ നീക്കത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ അമേരിക്കന്‍ ചാരന്മാര്‍ അറസ്റ്റിലായെന്നും ഇറാന്‍ അവകാശപ്പെട്ടിരുന്നു.

ജൂണില്‍ സിഐഎ നിയന്ത്രിച്ചിരുന്ന വമ്പന്‍ സൈബര്‍ നെറ്റ്‌വര്‍ക്ക് തകര്‍ത്തുവെന്ന് ഇറാന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതില്‍പ്പെട്ടവരെയാണോ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമല്ല. വിവിധ രാജ്യങ്ങളിലായി അമേരിക്കന്‍ ചാരന്മാര്‍ അറസ്റ്റിലായെന്നും ഇറാന്‍ അവകാശപ്പെട്ടിരുന്നു.

ഒരു വര്‍ഷം മുന്‍പ് അമേരിക്കയുടെ ചാരന്മാര്‍ എന്ന പേരില്‍ ഇറാനില്‍ പിടികൂടിയ 10 പേര്‍ക്കെങ്കിലും വധശിക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇരട്ടപൗരത്വമുള്ളവരാണ് അമേരിക്ക ചാരസംഘടനയ്ക്കു വേണ്ടി വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തതിന്റെ പേരില്‍ പിടിയിലായിട്ടുള്ളത്. എന്നാല്‍ എത്രപേര്‍ പിടിയിലായെന്ന വിവരങ്ങള്‍ ഇറാന്‍ വ്യക്തമാക്കിയിരുന്നില്ല.

ഇറാനുമേല്‍ യു.എസ് ഉപരോധം കടുപ്പിച്ച സാഹചര്യത്തിലാണ് ഇക്കാര്യങ്ങള്‍ രാജ്യം പുറത്തുവിടുന്നത്. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ബ്രിട്ടീഷ് എണ്ണക്കപ്പലായ സെറ്റനോ എംപറോ പിടിച്ചുവെച്ചിരിക്കുകയാണ്.

9c9234768f60d26f3517805052346571


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top