Flash News

ബംഗ്ലാദേശിലെ വംശഹത്യയില്‍ നിന്ന് രക്ഷിക്കണമെന്ന് ട്രം‌പിനോട് അഭ്യര്‍ത്ഥന; 37 മില്യണ്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും ബുദ്ധമത വിശ്വാസികളും അപ്രത്യക്ഷരായിയെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക

July 22, 2019

priya-sahaബംഗ്ലാദേശില്‍ 37 മില്യനോളം ഹിന്ദുക്കളും ക്രിസ്ത്യാനികളും ബുദ്ധമത വിശ്വാസികളും അപ്രത്യക്ഷമായി എന്ന ഞെട്ടിക്കുന്ന വിവരങ്ങളുമായി മനുഷ്യാവകാശ പ്രവര്‍ത്തക. ബംഗ്ലാദേശിൽ നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും ന്യൂനപക്ഷ വേട്ടയും തുറന്നു കാട്ടി ബംഗ്ലാദേശി മനുഷ്യാവകാശ പ്രവർത്തക പ്രിയ സാഹയാണ് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പിന്റെയടുത്തെത്തിയത്. മുപ്പത്തിയേഴ് മില്യണ്‍ വരുന്ന ഹിന്ദുക്കളും ബുദ്ധമതക്കാരും ക്രിസ്ത്യാനികളും ബംഗ്ലാദേശില്‍ നിന്ന് അപ്രത്യക്ഷരായെന്ന് ട്രംപിനോട് പ്രിയ സാഹ വെളിപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

‘ഞങ്ങള്‍ ബംഗ്ലാദേശികളാണെന്നും ഞങ്ങള്‍ക്ക് ഞങ്ങളുടെ രാജ്യത്ത് തന്നെ തുടരണമെന്നാണ് ആഗ്രഹമെന്നും ഞങ്ങളെ സഹായിക്കണമെന്നും’ സാഹ ട്രംപിനോട് അഭ്യര്‍ത്ഥിക്കുന്നതായി വീഡിയോയില്‍ വ്യക്തമാണ്.

തന്റെ വീട് മുസ്ലീം മതമൗലികവാദികള്‍ കത്തിച്ചെന്നും തന്റെ സ്ഥലം അവര്‍ കൈവശപ്പെടുത്തിയെന്നും എന്നാല്‍ ഇതു സംബന്ധിച്ച വിധി ഇതുവരെ തീര്‍പ്പായിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്ത സാഹ ഇതിനെല്ലാം ബംഗ്ലാദേശി സര്‍ക്കാര്‍ അവര്‍ക്ക് ഒത്താശ ചെയ്യുന്നുണ്ടെന്നും ട്രംപിനോട് വ്യക്തമാക്കി. എന്നാല്‍ ഇതെല്ലാം കള്ളമാണെന്ന വാദവുമായി ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഷഹരിയാർ ആലം രംഗത്ത് വന്നു.

അതേസമയം ബംഗ്ലാദേശിൽ ഹിന്ദുക്കളുടെയു ബുദ്ധമതക്കാരുടെയും ക്രിസ്ത്യാനികളുടെയും എണ്ണത്തിൽ വലിയ കുറവാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top