Flash News

മുംബൈ ടെലികോം കമ്പനിയുടെ ബഹുനില കെട്ടിടത്തില്‍ അഗ്നിബാധ; നൂറോളം പേര്‍ കുടുങ്ങി; രക്ഷാ പ്രവർത്തനം തുടരുന്നു

July 22, 2019

image (1)മുംബൈയിലെ ബാന്ദ്രയിൽ ബഹുനിലക്കെട്ടിടത്തിന് തീപിടിച്ച സംഭവത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. ഒൻപത് നില കെട്ടിടത്തിലെ മൂന്നും നാലും നിലകളിലാണ് തീപടർന്നത്. ഇന്നു വൈകീട്ടോടെയായിരുന്നു തീ പിടിത്തമുണ്ടായത്.

ഇതുവരെ അറുപത് പേരെയോളം രക്ഷപ്പെടുത്തി. മുംബൈ ടെലികോം കമ്പനിയായ എം.ടി.എൻ.എലിന്റെ ഓഫീസാനാണ് തീപിടിത്തുമുണ്ടായത്. നൂറോളം ആളുകളാണ് കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നത്.
കെട്ടിടത്തിന്‍റെ മൂന്ന്, നാല് നിലകളിലേക്ക് തീപടര്‍ന്നു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തീയണയ്ക്കാന്‍ 14 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. റോബോ ഫയര്‍ റോബോട്ടും തീ അണയ്ക്കാനുള്ള ശ്രമങ്ങളില്‍ പങ്കാളിയായി. നാലാം ഗണത്തില്‍പ്പെട്ട തീപിടിത്തമാണ് ഉണ്ടായിരിക്കുന്നതെന്നാണു ഫയര്‍ഫോഴ്സ് അധികൃതര്‍ പറയുന്നത്.

തീപിടുത്തത്തിൽ വൻ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top