Flash News

സന്ധ്യയ്ക്കു മുന്‍പേ (കവിത): അബൂതി

July 23, 2019

sandhyakku munpe bannerഇനിവരും സന്ധ്യയ്ക്കു മുന്‍പേ
നീയെന്റെ മുറ്റത്ത് വിടരുമോ പൂവേ?
ചെമ്പട്ടു ചുറ്റിയണയുന്ന സന്ധ്യയില്‍
മാമകമാനസപ്പൂമുഖത്തിന്നു നീ
നറുദീപമായി തെളിഞ്ഞിടാമോ?

രാകിനാപ്രാവുകള്‍ കുറുകിയുണരുമീ,
പാല്‍ക്കടല്‍ തീരത്തിരിക്കുവാന്‍ വായോ,
നക്ഷത്രപുഷ്പങ്ങളിതളിട്ടു വിടരുമീ,
രാജിതരജനിതന്‍ പൂവാടി തോറും,
ശലഭങ്ങളായി പറക്കുവാന്‍ വായോ.

പുലരിയില്‍ പൂക്കളില്‍ തൂമഞ്ഞുതുള്ളിയായ്
നിന്റെ സ്വപ്നങ്ങള്‍ വീണു മയങ്ങുന്ന നേരം,
എന്‍ ഹൃദയാര്‍ദ്രവാഹിനീ തീരത്ത് പൂത്തിടും
ചുംബനച്ചെമ്പകപ്പൂവുകള്‍ കോര്‍ക്കാം
നിന്നുടെ മാറത്ത് മാലയായ് ചാര്‍ത്താം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top