Flash News

ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ സംഭവം: പരീക്ഷാ സമയത്ത് നല്‍കിയതാണെന്ന് കോളേജ് അധികൃതര്‍

July 24, 2019

hj_1തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ ഉത്തരക്കടലാസുകള്‍ കത്തിക്കുത്ത് കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ വിശദീകരണവുമായി കോളേജ് അധികൃതര്‍. കോളേജിലെ വിദ്യാര്‍ഥിയും എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റി അംഗവുമായ പ്രണവിന് പരീക്ഷാസമയത്ത് നല്‍കിയ ഉത്തരക്കടലാസുകളാണവയെന്ന് അധികൃതര്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ മറ്റു ഉത്തരക്കടലാസുകള്‍ എങ്ങനെ ശിവരഞ്ജിത്തിന്റെ കൈയിലെത്തി എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

ശിവരഞ്ജത്തിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്ത ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ വ്യാജ സീല്‍ ഹാജര്‍ നേടാനായാണ് ഉപയോഗിച്ചിരുന്നതെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ സീല്‍ പതിപ്പിച്ച വ്യാജ കത്ത് നിര്‍മിച്ചാണ് ഇവര്‍ ക്ലാസില്‍ കയറാത്ത ദിവസങ്ങളിലെ ഹാജര്‍ സംഘടിപ്പിച്ചതെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്.

പി.എസ്.സിയുടെ പോലീസ് റാങ്ക് പട്ടികയില്‍ പ്രധാനപ്രതികള്‍ക്കൊപ്പം പ്രണവും ഇടംനേടിയിരുന്നു. റാങ്ക് പട്ടികയില്‍ രണ്ടാമനായിരുന്നു പ്രണവ്. അതേസമയം, കോളേജില്‍ നാക് അക്രഡിറ്റേഷന്‍ സംഘത്തിന്റെ പരിശോധനയ്ക്ക് മുന്‍പ് ഉപേക്ഷിച്ച ഉത്തരക്കടലാസ് കെട്ടുകളാണ് വീട്ടില്‍നിന്ന് കണ്ടെടുത്തതെന്നായിരുന്നു ശിവരഞ്ജിത്തിന്റെ മൊഴി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top