Flash News

മെട്രോമാനായി ജയസൂര്യ; ‘രാമസേതു’ അണിയറയില്‍ ഒരുങ്ങുന്നു

July 24, 2019

sreedharan-movieമെട്രോമാന്‍ ഇ. ശ്രീധരന്റെ ജീവിതം സിനിമയാകുന്നു. ജയസൂര്യയാണ് ചിത്രത്തില്‍ ശ്രീധരനായി വേഷമിടുന്നത്. രാമസേതു എന്ന് പേരിട്ടിരിക്കുന്ന ചിത്രം വി.കെ പ്രകാശാണ് സംവിധാനം ചെയ്യുന്നത്.

1964 ലെ പാമ്പന്‍ പാലം പുനര്‍നിര്‍മ്മാണം മുതല്‍ കൊച്ചി മെട്രോ വരെ നീളുന്ന ഔദ്യോഗിക ജീവിതകാലമാണ് സിനിമയുടെ പശ്ചാത്തലം. 30 വയസ്സുകാരനായ ഇ.ശ്രീധരനിലൂടെയാണ് കഥ തുടങ്ങുന്നത്. സുരേഷ്ബാബുവാണ് കഥാകൃത്ത്. നിര്‍മ്മാതാവ് അരുണ്‍ നാരായണന്‍. ഇന്ദ്രന്‍സ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ജനുവരിയില്‍ ചിത്രീകരണം തുടങ്ങി വിഷുവിന് ചിത്രം തിയേറ്ററില്‍ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകള്‍ ആലോചിക്കുന്നത്.

പ്രശസ്ത ഫുട്‌ബോളര്‍ വി.പി. സത്യന്റെ ജീവചരിത്രം  അടിസ്ഥാനമാക്കിയ ക്യാപ്റ്റനില്‍ സത്യനായെത്തി ജയസൂര്യ മികച്ച അഭിനയം കാഴ്ചവച്ചിരുന്നു. ഇപ്പോള്‍ മലയാളത്തിലെ എക്കാലത്തെയും മഹാനായ നടന്‍ സത്യന്റെ ബയോപിക് സിനിമയാകുന്നതില്‍ സത്യന്‍ മാഷായെത്തുന്നതും ജയസൂര്യ തന്നെയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top