Flash News

ഇറാനും ബ്രിട്ടനും കപ്പല്‍ പോരില്‍; പിടിച്ചെടുത്ത കപ്പലുകള്‍ പരസ്പരം കൈമാറാമെന്ന് ഇറാന്‍

July 26, 2019

stena-1140x641കപ്പലുകള്‍ പിടിച്ചെടുത്ത് പരസ്പരം പോരടിക്കുന്നതിനിടെ ഇറാന്‍ ഉപാധികളുമായി രംഗത്ത്. ബ്രിട്ടന്‍ പിടിച്ചെടുത്ത കപ്പല്‍ വിട്ടു നല്‍കിയാല്‍ ബ്രിട്ടന്റെ കപ്പലും വിട്ടു നല്‍കാമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കി. ജൂലൈ നാലിനാണ് ഇറാന്റെ എണ്ണ ടാങ്കറായ ഗ്രേസ് 1 ബ്രിട്ടീഷ് നാവികര്‍ പിടിച്ചെടുത്തത്. കപ്പലിലെ എണ്ണ സിറിയയിലേക്ക് കൊണ്ടു പോകില്ലെന്ന് ഉറപ്പു നല്‍കിയാല്‍ കപ്പല്‍ വിട്ടു നല്‍കാന്‍ തയ്യാറാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ജറമി ഹണ്ട് ഇറാനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൗദി അറേബ്യയിലേക്ക് പോവുകയായിരുന്ന സ്റ്റെന ഇംപെറോ എന്ന ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഇറാന്‍ പിടിച്ചെടുത്തത്. അന്താരാഷ്ട്ര സമുദ്രനിയമം ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്.

ബ്രിട്ടന്‍ പിടിച്ച ഇറാന്‍ കപ്പല്‍ ഗ്രേസ് വണ്ണില്‍ മൂന്ന് മലയാളികളടക്കം 24 ഇന്ത്യക്കാരാനുള്ളത്. ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെനാ ഇംപാറോയിലെ 23 ജീവനക്കാരില്‍ 18 പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ നാല് പേര്‍ മലയാളികളാണ്.

2015-ലെ ആണവ കരാറില്‍ നിന്നും കഴിഞ്ഞ വര്‍ഷം അമേരിക്ക പിന്‍മാറിയതും ഇറാനുമേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയതും മുതല്‍ ഇറാനും മറ്റു പാശ്ചാത്യ രാജ്യങ്ങളുമായി കടുത്ത തര്‍ക്കത്തിലായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top