Flash News

ചര്‍മ്മ സൗന്ദര്യത്തിനും കണ്ണാടിക്കവിളിനും ക്യാരറ്റ് ജ്യൂസ് അത്യുത്തമം

July 26, 2019

22-1508671337-25-1453701918-carrotandcucumberjuice-1564145638ചര്‍മ്മ സൗന്ദര്യം ഒരു അനുഗ്രഹമാണ്. അതുപോലെ തന്നെയാണ് മുഖകാന്തിയും. ഇവ രണ്ടും പ്രകൃതിദത്തമാണെങ്കിലും എല്ലാവര്‍ക്കും ഒരുപൊളെ അവ ലഭിക്കണമെന്നില്ല. നല്ല നിറവും നല്ല മുഖവും കുട്ടികളുടേതു പോലുള്ള ചര്‍മ്മവുമെല്ലാം ഫ്ലോലസ് സ്കിന്‍ എന്ന് ഇംഗ്ലീഷില്‍ പറയുന്നു. എന്നാല്‍ ഇത്തരത്തിലൊരു മുഖമെന്നത് വളരെ ചുരുക്കം പേര്‍ക്കു മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. പല ഘടകങ്ങള്‍ ഒത്തു ചേര്‍ന്നാല്‍ മാത്രമേ ഇത്തരമൊരു മുഖം ലഭിയ്ക്കൂ. ഇതില്‍ പാരമ്പര്യവും ചര്‍മ സംരക്ഷണവും നാം കഴിക്കുന്ന ഭക്ഷണവുമെല്ലാം പെടുന്നു.

നല്ല ചര്‍മം, നല്ല കണ്ണാടി പോലെയുള്ള മുഖം ലഭിക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക ഭക്ഷണ വസ്തുക്കളുണ്ട്. ഇതില്‍ ചില പ്രത്യേക ജ്യൂസുകളും പെടും. തികച്ചും പ്രകൃതിദത്തമായ ജ്യൂസ്. ചര്‍മത്തിന് ചെറുപ്പം നല്‍കുന്ന, കണ്ണാടിത്തിളക്കമുള്ള മുഖം നല്‍കുന്ന ജ്യൂസ്. ക്യാരറ്റാണ് ഈ പ്രത്യേക ജ്യൂസിലെ ചേരുവ. ക്യാരറ്റിനൊപ്പം ഇഞ്ചിയും ഇതില്‍ ചേര്‍ക്കും. ഇവ രണ്ടും ആരോഗ്യത്തിനും ഒപ്പം ചര്‍മത്തിനും ഒരുപോലെ സഹായകമായ ഒന്നാണ്. ഇവ രണ്ടും ചേര്‍ത്തുള്ള ചേരുവയെങ്കില്‍ ചര്‍മത്തിനു മാത്രമല്ല, ആരോഗ്യത്തിനും ഏറെ ചേരുന്ന ജ്യൂസാണിത്.

22-1508671353-29-1448737574-fairskinremedies-1564145809ക്യാരറ്റ് വൈറ്റമിന്‍ എ, വൈറ്റമിന്‍ സി എന്നിവയാല്‍ സമ്പുഷ്ടമാണ്. ഇതില്‍ ബീറ്റാ കരോട്ടിന്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ക്യാരറ്റിലെ ക്യാരറ്റിലടങ്ങിയ വിറ്റാമിന്‍ ഇ, സി, കരോട്ടോള്‍ എന്നിവ സൂര്യപ്രകാശത്തിന്‍റെ ദോഷങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുകയും ജലാംശം നിലനിര്‍ത്തുകയും ചെയ്യും. ചര്‍മത്തിന് ചെറുപ്പവും തിളക്കവും മൃദുത്വവുമെല്ലാം പ്രദാനം ചെയ്യാന്‍ ഇത് ഏറെ നല്ലതുമാണ്.

ചര്‍മത്തിന് ഉള്ളില്‍ നിന്നും ആരോഗ്യം നല്‍കുന്ന ഒന്നാണ് ക്യാരറ്റ് ജ്യൂസെന്നു വേണം, പറയുവാന്‍. ഇത് ചര്‍മത്തില്‍ പുരട്ടുന്നതും ഉള്ളിലേയ്ക്കു കഴിയ്ക്കുന്നതുമെല്ലാം ഒരുപോലെ ഗുണകരം തന്നെയാണ്. ചര്‍മത്തിന് തിളക്കവും മൃദുത്വവും നിറവുമെല്ലാം നല്‍കുന്ന ഇത് സണ്‍ടാന്‍ പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നു. കരുവാളിപ്പു മാറ്റുന്നു.

ഇഞ്ചിയും ചര്‍മത്തിനും ആരോഗ്യത്തിനും നല്ലതാണ്. ആന്റിഓക്‌സിഡന്റു ഗുണങ്ങള്‍ ഇഞ്ചിയ്ക്കുമുണ്ട്. ഇത് ശരീരത്തിലേയും ചര്‍മത്തിലേയും ടോക്‌സിനുകളെ പുറന്തള്ളുന്നു. ഇത് ചര്‍മത്തിനു തിളക്കം നല്‍കാനും നല്ല ചര്‍മം നല്‍കാനും മാത്രമല്ല, മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും ചര്‍മത്തെ സംരക്ഷിയ്ക്കുകയും ചെയ്യുന്നു. ശരീരത്തിനുള്ളില്‍ പ്രവര്‍ത്തിച്ച് ചര്‍മത്തെ ആരോഗ്യപ്രദമാക്കുന്ന ഒന്നാണ് ഇഞ്ചിയെന്നു പറയാം.

ഇതു തയ്യാറാക്കുവാന്‍ ഒരു ക്യാരറ്റും അല്‍പം ഇഞ്ചിയുമാണ് വേണ്ടത്. ക്യാരറ്റ് നല്ലപോലെ കഴുകി ഇഞ്ചിയും ചേര്‍ത്തടിച്ചു ജ്യൂസാക്കുക. ഇത് അരിച്ചെടുക്കരുത്. ക്യാരറ്റിലെ ഫൈബറും നല്ലതാണ്. ഈ ജ്യൂസ് രാവിലെ വെറുംവയറ്റില്‍ അല്‍പനാള്‍ അടുപ്പിച്ചു കഴിയ്ക്കുന്നതാണ് ഗുണം ചെയ്യുക.

നല്ല തിളക്കവും മൃദുത്വവും നിറവുമുള്ള ചര്‍മം ലഭിയ്ക്കുവാന്‍ ഇത് ഏറെ സഹായിക്കുന്ന ഒരു ജ്യൂസാണെന്നു വേണം, പറയുവാന്‍. ഇത് അടുപ്പിച്ച് അല്‍പനാള്‍ കഴിയ്ക്കാം. നല്ല ചര്‍മം ഫലമായി ലഭിയ്ക്കും. വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരമാണ്. സൗന്ദര്യത്തിനു മാത്രമല്ല, ആരോഗ്യത്തിനും എല്ലാ വിധത്തിലും ഉത്തമമായ ഒരു ജ്യൂസാണിത്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഇത് കൊളസ്‌ട്രോള്‍, പ്രമേഹത്തിനും പ്രതിവിധിയാണ്. ഇഞ്ചി ഇത്തരം ഗുണങ്ങള്‍ നല്‍കുന്നു. ഹൃദയാരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്.

******************************************

STATUTORY WARNING: Before taking any medications, over-the-counter drugs, supplements or herbs, consult a physician for a thorough evaluation. Malayalam Daily News does not endorse any medications, vitamins or herbs. A qualified physician should make a decision based on each person’s medical history and current prescriptions. The medication summaries provided do not include all of the information important for patient use and should not be used as a substitute for professional medical advice. The prescribing physician should be consulted concerning any questions that you have. Never disregard or delay seeking professional medical advice or treatment because of something you have read on this website.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top