പുകിലോമറ്റം, പല പലമറ്റം
പൂണില്ലത്തൊരു നമ്പൂതിരികള്‍!
ജാതിപകയുടെ തീയിട്ടൂതി
നാണം കെട്ടു നടക്കും കൂട്ടര്!
സീറോ മലബാറെന്നൊരു കൂട്ടര്
മലങ്കര ലത്തീന്‍ മറ്റൊരു കൂട്ടര്
യാക്കോബായയിലടിപിടി
ഓര്ത്തഡോക്സില് കടിപിടി
മാര്‍ത്തോമ്മാക്കും മറ്റൊരു ലഹരി
മറ്റൊരു കൂട്ടര്, പെന്തിക്കോസ്തുകള്
ഒന്നിനുമിലല്ല തമ്മില്‍ സ്നേഹം!
ഹിന്ദുവിനമ്പലം,പുജനടത്താന്
നമ്പൂതിരികളിറക്കുമതികള്
നായരു വേറെ, പട്ടരു വേറെ
ഇഴവനിപ്പഴുമവര്ണ്ണനോ!
നായരു നമ്പ്യര്‍ കലഹം കൂടി
നാടിനെയൊക്കെ ജാതി പറഞ്ഞു
ഭിന്നിപ്പിക്കും, നാണം കെട്ടൊരു കൂട്ടര്!
കുടിയേറ്റത്തിനു വന്നവരൊക്കെ
കടിപിടികൂടി നടന്നീടുന്നു
പാരകളനവധി മലയാളികളില്‍
തൂക്കമെവിതെവിടോ അവിടെ തൂങ്ങി
സിനിമാക്കാരുടെ തോളില്‍ തൂങ്ങി
രാഷ്ട്രീയക്കാരെ മുട്ടിയുരുമ്മി-
നടക്കും നാണിക്കാത്തൊരു കൂട്ടര്!
പാരമ്പര്യത്തിന് പേരു പറഞ്ഞ്
രോമാഞ്ചം കൊള്ളും കൂട്ടര്
രണ്ടാം തലമുറ എങ്ങോട്ടെന്ന്
അലമുറ കൂട്ടി നടക്കും കൂട്ടര്!
മക്കള്‍ മതം മാറികെട്ടീന്നൊരുകൂട്ടര്
കെട്ടാതെ നടന്നെന്നൊരു കൂട്ടര്
വര്‍ഗ്ഗം മാറി കെട്ടും കൂട്ടര്!
മക്കള്ക്കില്ലാത്തൊരു ജാതീ മതവും
വെച്ചു പുലര്‍ത്തും കുടിയേറ്റക്കാര്‍!
എന്തിനുപറയട്ടിരുപതു വര്‍ഷം കഴിയട്ടെ
ഈ തലമുറ മാറി സങ്കരമാകും!
അപ്പോഴവരുടെ സാഹിത്യത്തില്‍
പുത്തന്‍ കഥകളുയര്ത്തെഴുന്നേല്ക്കും!
വണ്‍സപ്പോണ്‍ എ ടൈം-
മൈഗ്രയിറ്റ് ഗ്രയിറ്റ് ഡാഡി ഫ്രം
ഇന്ത്യ, എ ഗ്രേറ്റ്, ഗ്രേറ്റ് *ബാര്‍ബേറിയന്‍!!
————————-
*പാരമ്പര്യമില്ലാതെ കുടിയേറി വന്നവന്!
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply