Flash News

ശനിയാഴ്ച 139മത് സാഹിത്യ സല്ലാപം കാരശ്ശേരിയൊടൊപ്പം

August 1, 2019 , ജയിന്‍ മുണ്ടയ്ക്കല്‍

Newsimg1_67519027ഡാലസ്: 2019 ഓഗസ്റ്റ് മൂന്നാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിമുപ്പത്തിയൊമ്പതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘കാരശ്ശേരിയൊടൊപ്പം’ എന്ന പേരിലാണ് നടത്തുക. പ്രമുഖ സാഹിത്യകാരനും മലയാള ഭാഷാ സ്‌നേഹിയും പണ്ഡിതനും മതേതര മനുഷ്യാവകാശ പരിസ്ഥിതി പ്രവര്‍ത്തകനും ചിന്തകനും സാമൂഹിക രാഷ്ട്രിയ പുരോഗമനവാദിയുമായ എം. എന്‍. കാരശ്ശേരിയാണ് മുഖ്യപ്രഭാഷണം നടത്തുന്നത്. കോഴിക്കോട് സര്‍വ്വകലാശാലയിലെ മലയാളയദ്ധ്യാപകനും വകുപ്പ് അദ്ധ്യക്ഷനും ആയിരുന്ന അദ്ദേഹം ധാരാളം പ്രബന്ധങ്ങളുടെയും ഈടുറ്റ പുസ്തകങ്ങളുടെയും രചയിതാവാണ്. പുരോഗമനവാദിയും എഴുത്തുകാരനും ചിന്തകനുമായ എം. എന്‍, കാരശ്ശേരിയോട് നേരിട്ട് സംവദിക്കാനുള്ള ഈ അവസരം ഉപയോഗിക്കുവാനും അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട മറ്റു സാമൂഹിക സാഹിത്യ സാംസ്കാരിക ഭാഷാ വിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുവാനും താത്പര്യമുള്ള സഹൃദയരായ എല്ലാ നല്ല ആളുകളെയും ഭാഷാസ്‌നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

2019 ജൂലൈ ആറാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിമുപ്പത്തിയെട്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘വിശ്വാസ പ്രതിസന്ധി’ എന്ന വിഷയെത്തെക്കുറിച്ചാണ് ചര്‍ച്ച ചെയ്തത്. ഡോ: ഔസേപ്പറമ്പില്‍! ആണ് മുഖ്യപ്രഭാഷണം നടത്തിയത്. വിശ്വാസത്തിനല്ലാ വിശ്വാസികള്‍ക്കാണ് പ്രതിസന്ധിയുള്ളതെന്നും സത്യം അറിയാന്‍ സാധിക്കാത്തതാണ് വിശ്വാസികള്‍ക്ക് പ്രതിസന്ധി ഉണ്ടാകാന്‍ കാരണമെന്നും ഔസേപ്പറമ്പിലച്ചന്‍ പറഞ്ഞു. ആധുനിക പൌരോഹിത്യത്തെ നിശിതമായി വിമര്‍ശിച്ച അച്ചന്‍ അവര്‍ അന്ധരായ വഴികാട്ടികളാണെന്നും സൂചിപ്പിച്ചു. കത്തോലിക്കാ പുരോഹിതനും നവീകരണ പുരോഗമനവാദിയും ചിന്തകനുമായ ഔസേപ്പറമ്പിലച്ചനുമായി നേരിട്ട് സംവദിക്കാനും അദ്ദേഹത്തിന്‍റെ വിവിധ പ്രവര്‍ത്തന മണ്ഡലങ്ങളെക്കുറിച്ചു കൂടുതല്‍ അറിയുവാനും ഈ അവസരം ഉപകാരപ്പെട്ടു. സഹൃദയരായ അനേകം അമേരിക്കന്‍ മലയാളികള്‍ നൂറ്റിമുപ്പത്തിയെട്ടാമത് അമേരിക്കന്‍ മലയാളി സല്ലാപത്തില്‍ പങ്കെടുത്ത് സംസാരിക്കുകയുണ്ടായി.

ഡോ: എന്‍. പി. ഷീല, ഡോ: രാജന്‍ മര്‍ക്കോസ്, ഡോ: സി. പി. മാത്യു, ഡോ: കുര്യാക്കോസ്, ജോര്‍ജ്ജ് വര്‍ഗീസ്, ബാബുജി മാരാമണ്‍, പി. പി. ചെറിയാന്‍, ഡോ: തെരേസ ആന്റണി, ജോസഫ് പോന്നോലി, തോമസ് എബ്രഹാം, യു. എ. നസീര്‍, ബെറ്റി ജേക്കബ്, രാജു തോമസ്, രാജമ്മ തോമസ്, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍ , അബ്ദുല്‍ പുന്നയുര്‍ക്കുളം, ജേക്കബ് കോര, ചാക്കോ ജോര്‍ജ്ജ്, തോമസ് മാത്യു, ജോസഫ് മാത്യു, വര്‍ഗീസ് ജോയി, ജേക്കബ് സി. ജോണ്‍, സി. ആന്‍ഡ്‌റൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവരും ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെ (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്. 18572320476 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 8133893395 / 4696203269

Join us on Facebook https://www.facebook.com/groups/142270399269590/


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top