Flash News

‘തടാകങ്ങളുടെ താഴ്‌വരയിലൂടെ’ പ്രകാശനം ചെയ്തു

August 1, 2019 , മീഡിയ പ്ലസ്

THADAKANGALUDE THAZHVARAYILOODE RELEASED

ഡോ. അമാനുല്ല വടക്കാങ്ങരയുടെ ‘തടാകങ്ങളുടെ താഴ്‌വരയിലൂടെ’ എന്ന കൃതി അല്‍ മുഫ്ത റെന്റ് ഏ കാര്‍ ജനറല്‍ മാനേജര്‍ ഫാസില്‍ അബ്ദുല്‍ ഹമീദിന് ആദ്യപ്രതി നല്‍കി ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് എ.പി. മണികണ്ഠന്‍ പ്രകാശനം ചെയ്യുന്നു.

ദോഹ: മാധ്യമ പ്രവര്‍ത്തകനായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ തടാകങ്ങളുടെ താഴ്‌വരയിലൂടെ എന്ന കൃതിയുടെ പ്രകാശനം ദോഹയില്‍ നടന്നു. അല്‍ മുഫ്ത റെന്റ് ഏ കാര്‍ ജനറല്‍ മാനേജര്‍ ഫാസില്‍ അബ്ദുല്‍ ഹമീദിന് ആദ്യ പ്രതി നല്‍കി ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് എ.പി. മണികണ്ഠനാണ് പ്രകാശനം നിര്‍വഹിച്ചത്.

എഴുത്ത്, മരങ്ങള്‍ പോലെ പരപ്പും താഴ്ചയുമുള്ളതാണെന്നും മനുഷ്യ സംസ്‌കൃതിയുടെ വളര്‍ച്ചാവികാസത്തില്‍ അക്ഷരങ്ങളുടെ സ്വാധീനം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ഉപദേശക സമിതി ചെയര്‍മാന്‍ കെ. എം. വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി അന്‍ജന്‍ കുമാര്‍ ഗാംഗുലി, ഡോ. ജെന്നി ആന്റണി, കെ.വി. അബ്ദുല്ലക്കുട്ടി, ജെബി കെ. ജോണ്‍ സംസാരിച്ചു.

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി പബഌക്കേഷന്‍സാണ് പുസ്‌കത്തിന്റെ പ്രസാധകര്‍. പി.കെ. സുമയ്യയുടെ അവതാരികയും ഡോ. സിന്ധ്യാ ഐസകിന്റെ പഠനവും ജോജിന്‍ മാത്യൂ ഡിസൈന്‍ ചെയ്ത മനോഹരമായ കവറും പുസ്‌കത്തിന്റെ പ്രത്യേകതകളാണ്.

ദോഹയില്‍ പുസ്തകം ആവശ്യമുള്ളവര്‍ 44324853 എന്ന നമ്പറില്‍ മീഡിയ പ്‌ളസ് ഓഫീസുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top