ബംഗളൂരു: ചന്ദ്രനെ ലക്ഷ്യമാക്കി കുതിയ്ക്കുന്ന ചന്ദ്രയാന്‍-2 പകര്‍ത്തിയ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ചന്ദ്രയാന്‍ 2 ലുള്ള വിക്രം ലാന്‍ഡറിലെ എല്‍14 ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഭൂമിയുടെ വിവിധ ദൃശ്യങ്ങളാണ് ചന്ദ്രയാന്‍-2 പകര്‍ത്തിയിരിക്കുന്നത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ എടുത്തിരിക്കുന്ന ചിത്രങ്ങളാണിവ.
ജൂലൈ 22ന് ഉച്ചയ്ക്ക് 2.43 നാണ് ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാന്‍-2 വിക്ഷേപിച്ചത്. ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിലിറങ്ങി പര്യവേഷണം നടത്തുക എന്നതാണ് ചന്ദ്രയാന്‍-2ന്റെ ലക്ഷ്യം. ഇതു വരെ ഒരു ബഹിരാകാശ വാഹനവും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയിട്ടില്ല. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിങ്ങനെ മൂന്ന് ഘടകങ്ങള്‍ ഉള്‍പ്പെടുന്നതാണ് ചന്ദ്രയാന്‍-2.
ചാന്ദ്രയാന്‍ – ഒന്നാം ദൗത്യത്തിലടക്കം ഉപരിതലത്തില്‍ ഇടിച്ചിറങ്ങുന്ന രീതിയാണ് ഐഎസ്ആര്‍ഒ അവലംബിച്ചിരുന്നത്. ഇത്തവണ സോഫ്റ്റ് ലാന്‍ഡിംഗിന് ശ്രമിക്കുകയാണ് ഐഎസ്ആര്‍ഒ. ഇന്ത്യക്ക് മുമ്പ് ഈ രീതി പരീക്ഷിച്ച് വിജയിച്ചിട്ടുള്ളത് അമേരിക്കയും ചൈനയും റഷ്യയും മാത്രമാണ്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply