Flash News

ഇന്നത്തെ നക്ഷത്ര ഫലം (05 ആഗസ്റ്റ് 2019)

August 4, 2019

1564655898-horoscope2_1അശ്വതി: അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. പുതിയ കര്‍മ്മമേഖലകള്‍ക്ക് രൂപരേഖ തയാറാകും. കാര്യനിര്‍വഹണശക്തിയും ഉത്സാഹവും ഉന്മേഷവും വർധിക്കും.

ഭരണി: സ്വയംഭരണാധികാരം ലഭിക്കും. വിദേശ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. വിതരണവിപണനമേഖലകളില്‍ ഉണവ് കണ്ടുതുടങ്ങും

കാര്‍ത്തിക: സഹോദര സുഹൃത് സഹായഗുണമുണ്ടാകും. മുന്‍കോപം നിയന്ത്രിക്ക ണം. ജോലികൂടുതല്‍ അനുഭവപ്പെടും. യാത്രാക്ലേശം വർധിക്കും.

രോഹിണി: യാത്രാക്ലേശമുള്ള വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ആധി വർധിക്കും. ആത്മവിശ്വാസം കുറയും. വാഹന ഉപയോഗം ഒഴിവാക്കണം.

മകയിരം: വിശ്വസ്തരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കും. ആത്മവിശ്വാസം വർധിക്കും. ആത്മപ്രശംസ അബദ്ധമാകും. വ്യവസ്ഥകളില്‍ നിന്നും വ്യതിചലിക്കരുത്.

തിരുവാതിര: വാക്കും പ്രവൃത്തിയും ഫലപ്രദമാകും. ചര്‍ച്ചകള്‍ വിജയിക്കും. പദ്ധതി ആസൂത്രണങ്ങളില്‍ ലക്ഷ്യപ്രാപ്തിനേടും. ആഗ്രഹങ്ങള്‍ സഫലമാകും.

പുണര്‍തം: ക്ലേശകരമായ വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ഉപരിപഠനത്തിനു ചേരും. വിജ്ഞാനം പകര്‍ന്നു കൊടുക്കാൻ അവസരമുണ്ടാകും.

പൂയ്യം: വ്യവസ്ഥകള്‍ പാലിക്കും. ആഗ്രഹങ്ങള്‍ സാധിക്കും. ആരോഗ്യം തൃപ്തകരമായിരിക്കും. എതിര്‍പ്പുകളെ അതിജീവിക്കും. ശുഭാപ്തിവിശ്വാസം വർധിക്കും.

ആയില്യം: സങ്കൽപ്പത്തിനുസരിച്ച് ഉയരാനുള്ള സാഹചര്യങ്ങള്‍ സംജാതമാകും. ആരോഗ്യം തൃപ്തികരമായിരിക്കും. പ്രവര്‍ത്തനങ്ങള്‍ വിജയിക്കും.

മകം: അന്യരുടെ കാര്യങ്ങളില്‍ ഇടപെടരുത്. വ്യവസ്ഥകളില്‍ നിന്നും വ്യതിചലിക്കരുത്. ജാമ്യം നില്‍ക്കരുത്. വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം.

പൂരം: ആത്മവിശ്വാസം കുറയും. സാഹസപ്രവൃത്തികളില്‍ നിന്നും പിന്മാറണം. യാത്രാ ക്ലേശത്താല്‍ അസ്വസ്ഥ്യമുണ്ടാകും. അവസരങ്ങള്‍ നഷ്ടപ്പെടും.

ഉത്രം: പുതിയ തൊഴിലവസരമുണ്ടാകും. വരവും ചെലവും തുല്യമായിരിക്കും. ചുമതലകള്‍ വർധിക്കും. ദേഹാസ്വാസ്ഥ്യത്താല്‍ അവധിയെടുക്കും.

അത്തം: പുതിയ ആശയങ്ങള്‍ ഉദിക്കും. സന്താനസൗഖ്യമുണ്ടാകും. സാമ്പത്തിക വരുമാനം വർധിക്കും. വിദൂരപഠനത്തിന് അവസരമുണ്ടാകും.

ചിത്തിര: പ്രയത്നങ്ങള്‍ക്ക് ഫലമുണ്ടാകും. പുതിയ ഉദ്യോഗത്തില്‍ പ്രവേശിക്കും. വരുമാനവും നീക്കിയിരുപ്പും വർധിക്കും. പുതിയ തൊഴിലവസരം വന്നുചേരും.

ചോതി: അവസരം പരമാവധി പ്രയോജനപ്പെടുത്തും. സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും. പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണതയുണ്ടാകും. പ്രത്യുപകാരം ചെയ്യുവാനവസരമുണ്ടാകും.

വിശാഖം: കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. നിബന്ധകള്‍ പാലിക്കും. പ്രവര്‍ത്തനക്ഷമത വർധിക്കും. പ്രതികൂലസാഹചര്യങ്ങള്‍ അകന്നുപോകും.

അനിഴം: ധര്‍മ്മപ്രവൃത്തികള്‍ക്ക് സര്‍വ്വാത്മനാ സഹകരിക്കും. പിതാവിന്‍റെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. ദാനം ചെയ്യാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കും.

തൃക്കേട്ട: പുണ്യപ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കും. പൊതുപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകും. കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തും.

മൂലം: കടം കൊടുക്കരുത്. മധ്യസ്ഥതയ്ക്ക് പോകരുത്. അനാവശ്യമായി ആധി വർധിക്കും. നിസാരകാര്യങ്ങള്‍ക്കു പോലും തടസങ്ങള്‍ അനുഭവപ്പെടും.

പൂരാടം: ജാമ്യം നില്‍ക്കരുത്. ഓര്‍മ്മയുള്ള കാര്യങ്ങളാണെങ്കിലും മറവിയുണ്ടാകും. ബന്ധുക്കള്‍ വിരോധമായിവരും.

ഉത്രാടം: ജീവിതപങ്കാളിയുടെ ആശയങ്ങള്‍ സ്വീകരിക്കും. അബദ്ധചിന്തകള്‍ ഉപേക്ഷിക്കും. വിദഗ്ധനിര്‍ദ്ദേശത്താല്‍ പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപകൽപ്പനചെയ്യും.

തിരുവോണം: കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും സുഖഭക്ഷണവും സുഖസുഷുപ്തിയും ഉണ്ടാകും. പ്രയത്നത്തിന് പൂര്‍ണഫലമുണ്ടാകും.

അവിട്ടം: അസുഖങ്ങളാല്‍ അവധിയെടുക്കും. യത്നങ്ങള്‍ക്ക് വ്യവസ്ഥകള്‍ പാലിക്കാന്‍ വിഷമമാകും. ദാമ്പത്യസൗഖ്യമുണ്ടാകും.

ചതയം: ശത്രുക്കള്‍ വർധിക്കും. സ്വസ്ഥതകുറയും. മാര്‍ഗതടസങ്ങളാല്‍ ആഗ്രഹങ്ങള്‍ ഉപേക്ഷിക്കും. വാക്ക് തര്‍ക്കങ്ങളില്‍ നിന്നും പിന്മാറണം.

പൂരോരുട്ടാതി: ആത്മവിശ്വാസം കുറയും. കീഴ്ജീവനക്കാരുടെ അബദ്ധങ്ങള്‍ തിരുത്തും. അനുചിതപ്രവൃത്തികളില്‍ നിന്നും പിന്മാറും.

ഉത്രട്ടാതി: ചര്‍ച്ചകളും പരീക്ഷണങ്ങളും സന്ധിസംഭാഷണവും വിജയിക്കും. സ്വപ്ന സാക്ഷാത്കാരത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും.

രേവതി: വിജ്ഞാനം ആർജിക്കാൻ അവസരമുണ്ടാകും. പ്രതീക്ഷകള്‍ സഫലമാകും. സന്താനസംരക്ഷണത്താല്‍ ആശ്വാസമുണ്ടാകും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top