Flash News

സ്ഥാനപതിയെ പുറത്താക്കും; ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം പാകിസ്താന്‍ നിര്‍ത്തിവച്ചു

August 7, 2019 , .

image (10)ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം പാകിസ്താന്‍ നിര്‍ത്തിവച്ചു. പാകിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതിയെ പുറത്താക്കും. പാക് ദേശീയ സുരക്ഷാ കൗണ്‍സിലിന്‌റേതാണ് തീരുമാനം. 370ാം അനുച്ഛേദത്തിലെ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വ്യവസ്ഥകള്‍ ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെയാണിത്

ഇന്ത്യയിലെ സ്ഥാനപതിയെ തിരിച്ചുവിളിക്കാനും പാകിസ്താന്‍ തീരുമാനിച്ചുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം തരംഴ്ത്തുന്നതിനാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സുരക്ഷാ കൗണ്‍സീല്‍ തീരുമാനിച്ചിട്ടുള്ളത്.

പാക് സ്ഥാനപതി ഇനി ഡല്‍ഹിയില്‍ ഉണ്ടാവില്ലെന്നും ഇന്ത്യന്‍ സ്ഥാനപതിയെ തിരിച്ചയയ്ക്കുമെന്നും യോഗത്തിനുശേഷം പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി മാധ്യമങ്ങളോട് പറഞ്ഞു. പാക് സ്വാതന്ത്ര്യ ദിനത്തില്‍ കശ്മീരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും തീരുമാനിച്ചതായി യോഗത്തിനുശേഷം പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top