Flash News

ഭാരതീയ പ്രവാസി പരിക്ഷത് അനുശോചന യോഗം സംഘടിപ്പിച്ചു

August 9, 2019 , സലിം കോട്ടയില്‍

gu-1കുവൈത്ത് സിറ്റി : സ്വര്‍ഗീയ സുഷമ സ്വരാജിന്റെ വിയോഗത്തില്‍ അബാസിയയില്‍ ഭാരതീയ പ്രവാസി പരിക്ഷത് കുവൈത്ത് അനുശോചന യോഗം സംഘടിപ്പിച്ചു. അബാസിയ ബി പി പി ഹാളില്‍ നടന്ന യോഗത്തില്‍ ബിപിപി ജനറല്‍ സെക്രട്ടറി നാരായണന്‍ ഒതയോത്ത് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് അഡ്വ. എം.കെ സുമോദ് അദ്ധ്യക്ഷത വഹിച്ചു.

സുഷമ സ്വരാജ് ദേശീയ രാഷ്ട്രീയ നഭോമണ്ഡലത്തില്‍ ജ്വലിച്ചു നിന്ന സുവര്‍ണ്ണ നക്ഷത്രമായിരുന്നു. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ വിജയകരമായി നിര്‍വഹിക്കാന്‍ സുഷമാജിക്ക് സാധിച്ചുവെന്ന് ഓര്‍ഗനൈസിംഗ് സെക്രട്ടറി പി. വി വിജയരാഘവന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

സുഷമാ സ്വരാജ് വിദേശകാര്യമന്ത്രിയായിരുന്ന കാലത്താണ് പ്രവാസി മലയാളികളുടെ നൂറുകണക്കിന് പ്രശ്‌നങ്ങള്‍ക്ക് യഥാസമയം പരിഹാരം കാണാന്‍ സാധിച്ചത്. നാട് നേരിടുന്ന സങ്കീര്‍ണമായ പ്രശ്‌നങ്ങളില്‍ കൃത്യമായ നിലപാടുകള്‍ സ്വീകരിക്കുകവഴി സര്‍വ്വരുടേയും ആദരവും അംഗീകാരവും സുഷമാ ജീ നേടുവാന്‍ സാധിച്ചുവെന്ന് സേവാദര്‍ശന്‍ ജനറല്‍ സെക്രട്ടറി പ്രവീണ്‍ വാസുദേവന്‍ പറഞ്ഞു. വിവിധ ഭാഷ കണ്‍വീനര്‍ രാജ് ഭണ്ഡാരി, മോഹന്‍കുമാര്‍, ശ്രീജിത്ത്, പയസ് ജോസഫ്, ബിനോയ് സെബാസ്റ്റ്യന്‍, വേണുഗോപാല്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. തുടര്‍ന്ന് പുഷ്പാര്‍ച്ചനയും നടന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top