Flash News

നാളെ ബലിപെരുന്നാളാണ്, ആരും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടേണ്ടിവരരുത്, എല്ലാരും ഒന്നൂടെ ഉഷാറാക്കണം’; കുഞ്ചാക്കോയ്ക്ക് പറയാനുള്ളത്

August 11, 2019 , .

Kunchako_Bobenപ്രളയക്കെടുതി നേരിടുന്ന സംസ്ഥാനത്ത് നിരവധി പേരാണ് അവശ്യവസ്തുക്കള്‍ പോലും വേണ്ടത്ര ലഭ്യമാകാതെ വിവിധ ക്യാമ്പുകളിലും മറ്റുമായി കഴിയുന്നത്. നിരവധി സുമനസ്സുകള്‍ കയ്യയച്ച് സഹായങ്ങള്‍ നല്‍കുന്ന വേളയിലും ചിലയിടങ്ങളിലെങ്കിലും ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കളുടെ ദൗര്‍ലഭ്യം കാണപ്പെടുന്നുണ്ട്.

ഈ അവസരത്തില്‍ സുമനസുകളോട് അഭ്യര്‍ത്ഥനയുമായി വന്നിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. ബലിപ്പെരുന്നാള്‍ ദിനമായ തിങ്കളാഴ്ച്ച വിശന്നിരിക്കുന്ന ആരും ഉണ്ടാവരുതെന്നാണ് ചാക്കോച്ചന്റെ അഭ്യര്‍ഥന. ‘കേരള ഫ്‌ലഡ് ഡിസാസ്റ്റര്‍ അര്‍ജന്റ് ഹെല്‍പ്പി’ന്റെ ഫേസ്ബുക്ക് സന്ദേശം പങ്കുവച്ചുകൊണ്ടാണ് കുഞ്ചാക്കോ ബോബന്റെ അഭ്യര്‍ഥന.

നാളെ എല്ലാരും ഒന്നൂടെ ഉഷാറാക്കണം. ബലി പെരുന്നാള്‍ ദിവസം ആണ്. ഒറ്റയാളും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുത്. ഏവര്‍ക്കും നന്മയുണ്ടാവട്ടെ’. അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top