Flash News

മരുഭൂമി മനുഷ്യരില്‍ വളര്‍ത്തിയത് ഉദാരതയുടേയും സഹകരണത്തിന്റേയും പാഠങ്ങള്‍: ഷെയ്ഖ്

August 12, 2019 , അനില്‍ സി ഇടിക്കുള

gu-1അബുദാബി: കാഠിന്യം നിറഞ്ഞ മരുഭൂമിയുടെ അന്തരീക്ഷം മനുഷ്യരില്‍ വളര്‍ത്തിയത് പരസ്പര സഹകരണത്തിന്റെയും ഉദാരത നിറഞ്ഞ പങ്കുവെക്കലിന്റേയുമായിരുന്നവെന്ന് യു എ ഇ സഹിഷ്ണത കാര്യ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ അഭിപ്രായപ്പെട്ടു .

‘മരുഭൂമിയുടെ സുവിശേഷം’ എന്ന മുഖ്യ ചിന്താവിഷയത്തെ അധികരിച്ച് അബുദാബി മാര്‍ത്തോമാ ഇടവകയില്‍ സംഘടിപ്പിക്കുന്ന ത്രിദിന ഗള്‍ഫ് മാര്‍ത്തോമ്മാ യൂത്ത് കോണ്‍ഫ്രന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഠിന ജീവിതസാഹചര്യങ്ങളെ നേരിട്ട് അവയെ മറികടക്കുന്നതിലൂടെയാണ് യുവജനങ്ങള്‍ കരുത്തുറ്റ ജീവിതത്തെ കരുപ്പിടിക്കേണ്ടത് .

യുഎഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സായദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ അടക്കമുള്ള പൂര്‍വ്വ പിതാക്കള്‍ പകര്‍ന്നു തന്ന കാതലായ ജീവിതമൂല്യങ്ങളില്‍ അധിഷ്ഠിതമായ സഹവര്‍ത്തിത്വത്തിന്റെ മാതൃകയാണ് സഹിഷ്ണത വര്‍ഷത്തിലൂടെ ലോകജനതക്കു മുന്‍പില്‍ അവതരിപ്പിക്കുന്നത് . ‘യു എ ഇ എല്ലാവരുടേതുമാണ് .എല്ലാവരുടേതും എന്ന് ഞാന്‍ പറയുമ്പോള്‍ അത് അക്ഷരാത്ഥത്തില്‍ എല്ലാവരുടേതുമാണ്’ ഷെയ്ഖ് നഹ്യാന്‍ പ്രഖ്യാപിച്ചു .

സാങ്കേതിക വിദ്യയുടെ വളര്‍ച്ചയിലൂടെയല്ല പെരുമാറ്റത്തിലെ വൈശിഷ്ട്യത്തിലൂടെയാണ് യഥാര്‍ത്ഥ മനുഷ്യന്‍ രൂപപ്പെടുന്നത്. മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമാ അധ്യക്ഷത വഹിച്ചു . പ്രകൃതിയില്‍ കാണുന്നത് ദൈവത്തിന്റെ സുന്ദര മുഖച്ഛായയാണെന്നും അതിനെ വിരൂപമാക്കാന്‍ മനുഷ്യന് അധികാരം ഇല്ലെന്നും , വികസനങ്ങള്‍ മനുഷ്യരുടെ മാത്രമല്ല സകല ജീവജാലങ്ങളുടെയും സമഗ്ര വികസനം ലക്ഷ്യമിട്ടാകണമെന്നും മെത്രാപ്പോലീത്ത ഉത്‌ബോധിപ്പിച്ചു .

യുഎഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ഷെയ്ഖ് അലി അല്‍ ഹാഷ്മി , യുവജനസഖ്യം കേന്ദ്ര പ്രസിഡന്റ് ഡോ തോമസ് മാര്‍ തീത്തോസ് , ബിഷപ് മൈക്കിള്‍ അഗസ്റ്റിന്‍ , യൂത്ത് കോണ്‍ഫ്രന്‍സ് ചെയര്‍മാന്‍ റവ.ബാബു പി കുലത്താക്കല്‍ , വൈസ് ചെയര്‍മാന്‍ റവ ബിജു സി പി , ജനറല്‍ കണ്‍വീനര്‍ ബോബി ജേക്കബ് , ഇടവക സെക്രട്ടറി സുജിത് മാത്യു വര്‍ഗീസ് ,പ്രോഗ്രാം കണ്‍വീനര്‍ സുനില്‍ ജോണ്‍ സാമുവേല്‍ ,യുവജനസഖ്യം കേന്ദ്ര സെക്രട്ടറി റവ.ജോണ്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു. സുവനീറിന്റെ പ്രകാശനകര്‍മ്മം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി നിര്‍വഹിച്ചു.

ജിസിസി രാജ്യങ്ങളിലെ 18 ഇടവകകളില്‍ നിന്നുള്ള ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന ഇരുപതാമത് യുവജന സമ്മേളനത്തില്‍ പത്മശ്രീ സുനിത കൃഷ്ണന്‍ , റവ . മോത്തി വര്‍ക്കി , ജോസഫ് അന്നക്കുട്ടി ജോസ് എന്നിവര്‍ നേതൃത്വം നല്‍കും .

റിപ്പോര്‍ട്ട്: അനില്‍ സി ഇടിക്കുള


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top