മലപ്പുറം: സ്ഥാനത്ത് മഴക്കെടുതികളില്‍ ആകെ മരണം 89 ആയി. സംസ്ഥാനത്താകെ 1326 ക്യാംപുകളിലായി 2,50,638 ആളുകളുണ്ട്. ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം നിലമ്പൂര്‍ കവളപ്പാറയില്‍ ആറും കോട്ടക്കുന്നില്‍ ഒന്നും മൃതദേഹങ്ങള്‍ ചൊവ്വാഴ്ച കണ്ടെടുത്തു.
കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 19 ആയി. കാണാതായ 63 പേരില്‍ നാലു പേര് തിരിച്ചെത്തിയതോടെ 59 പേര് അപകടത്തില്‍പ്പെട്ടെന്നാണ് പുതിയ കണക്ക്. ബാക്കിയുള്ളവരെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. കവളപ്പാറയുടെ സമീപ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി ഇപ്പോഴും തുടരുകയാണ്.
വയനാട് മേപ്പാടി പുത്തുമലയില്‍ തിരച്ചില്‍ തുടര്‍ന്നെങ്കിലും കാണാതായ ഏഴുപേരെക്കുറിച്ചും വിവരമില്ല. മഴ കുറഞ്ഞു. കേരളത്തിനു മുകളില്‍നിന്നു കനത്ത മേഘാവരണം മാറുന്നതായാണു കാലാവസ്ഥാ കേന്ദ്രങ്ങളുടെ നിരീക്ഷണം.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply