ഫിലഡല്‍ഫിയ: വടക്കെ അമേരിക്കയിലെ പ്രമുഖ ചാരിറ്റി സംഘടനയും അക്ഷര നഗരിയില്‍ നിന്നും സാഹോദരീയ നഗരത്തിന്റെ തിരുമുറ്റത്തു കുടിയേറി പാര്്ത്തുവരുന്നതുമായവരുടെ കൂട്ടായ്മയായ കോട്ടയം അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോട്ടയത്തിനടുത്ത് ചമ്പക്കരയില്‍ പുതിയ ഭവനം നിര്‍മ്മിച്ചു നല്കുകയുണ്ടായി.
കോട്ടയം അസോസിയേഷന് അമേരിക്കിലും കേരളത്തിലും ഇതിനോടകംതന്നെ നിരവധി ജനോപകാരപ്രദമായ ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ മുഖ്യസ്ഥാനം നേടുകയുണ്ടായി. രണ്ടു പതിറ്റാണ്ടുകളോളമായി അശരണര്‍ക്കും ആലംബഹീനര്‍ക്കുമായി നിലകൊള്ളുന്ന കോട്ടയം അസോസിയേഷന് നേതൃത്വം കൊടുത്തു നിര്‍മ്മിച്ചു വരുന്ന ഭവനശ്രേണിയില്പെട്ട ഭവനമാണ് ഇപ്പോള്‍ നല്‍കിയത്.
ഭവനദാനത്തിനോടനുബന്ധിച്ച് കൂടിയ ചടങ്ങില്‍ ജോബി ജോര്‍ജ് (പ്രസിഡന്റ്, കോട്ടയം അസോസിയേന്‍) അദ്ധ്യക്ഷത വഹിക്കുകയും, ഡോ.എം.ജയരാജ്(കാഞ്ഞിരപ്പള്ളി, എം.എല്‍.എ.) യോഗം ഉദ്ഘാടനം ചെയ്യുകയും, മുന്‍ കേരള ആഭ്യന്തര മന്ത്രി ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്(കോട്ടയം, എം.എല്‍.ഓ.) താക്കോല്‍ ദാനം നിര്‍വ്വഹിക്കുകയും ചെയ്യുകയുണ്ടായി. അമേരിക്കില്‍ ജീവിക്കുമ്പോഴും പിറന്ന മണ്ണിനെ മറന്നിട്ടില്ലെന്നും അതിലും ഉപരി കോട്ടയം അസോസിയേഷന് ഇതുവരെ ആറോളം വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയെന്നും ഇതിനു മുമ്പ് ശ്രീ. ഉമ്മന്‍ ചാണ്ടി എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നടന്ന വീടുകളുടെ താക്കോല്‍ദാന ചടങ്ങിലും താന്‍ പങ്കെടുത്തതായി അദ്ദേഹം തദവസരത്തില്‍ പറയുകയുണ്ടായി. ബീജുകുമാര്(പ്രസിഡന്റ്, കറുകച്ചാല്‍ പഞ്ചായത്ത്), കെ.പി. ബാലഗോപാലന് നായര്‍(പ്രസിഡന്റ്), വാഴൂര്‍ ഗ്രാമപഞ്ചായത്ത്) അജിത് മുതിരമല(ജില്ലാ പഞ്ചായത്ത് അംഗം), കുര്യന് ജോയി(മുന്‍ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക്), ജീമോന്‍ ജോര്‍ജ്(ചാരിറ്റി കോര്‍ഡിനേറ്റര്‍), ഇട്ടികുഞ്ഞ് ഏബ്രഹാം(കോട്ടയം അസോസിയേഷന്, കേരള കോഡിനേറ്റര്‍), മാത്യു ജോണ്‍(കറുകച്ചാല്‍ പഞ്ചായത്ത്, അംഗം), ജോബി പ്ലാത്താനം, ജേക്കബ് മാത്യു തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കുകയുണ്ടായി.
ഏബ്രഹാം ജോസഫ്, കുര്യാക്കോസ് ഏബ്രഹാം തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കുകയുണ്ടായി. ജോ ജോസഫ്(നെടുകുന്നം, ഗ്രാമപഞ്ചായത്ത് അംഗം) സ്വാഗതം ആശംസിച്ചു. ഈ ചടങ്ങിന്റെ എംസിയായും ഈ ഭവന പദ്ധതിയുടെ മുഖ്യ ചാലകശക്തിയായും മനു പാമ്പാടി പ്രവര്‍ത്തിക്കുകയുണ്ടായി. ജേക്കബ് മാത്യു ഇരുമേട ചടങ്ങില്‍ നന്ദി പറയുകയുണ്ടായി.
കോട്ടയം അസോസിയേഷന് ഈ വര്‍ഷം മറ്റു നിരവധി ജനകീയ ചാരിറ്റി പദ്ധതികള്‍ക്ക് രൂപം കൊടുത്തുവരികയാണെന്നും കൂടാതെ സാറാ ഐപ്പ് (വിമന്‍സ് ഫോറം, കോര്‍ഡിനേറ്റര്‍) നേതൃത്വത്തിലുള്ള വിമന്‍സ് ഫോറം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ലോഭമായ സഹകരണം ചെയ്തുവരുന്നതായും അതിലും ഉപരി കോട്ടയം അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് സഹായസഹകരണങ്ങള്‍ നല്കി വരുന്ന എല്ലാവരോടും നന്ദി അറിയിക്കുന്നതായും പറയുകയുണ്ടായി.
ജോസഫ് മാണി, സാജന് വര്‍ഗീസ്, ജോണ്‍ പി വര്‍ക്കി, ജെയിംസ് ആന്ത്രയോസ്, കുര്യന് രാജന്, സാബു ജേക്കബ്, ബെന്നി കൊട്ടാരത്തില്‍, ജോഷി കുര്യാക്കോസ്, ജോണ്‍ മാത്യു, മാത്യു ഐപ്പ്, സണ്ണി കിഴക്കേമുറി, സാബു പാമ്പാടി, രാജു കുരുവിള, വര്‍ക്കി പൈലോ, സെറിന്‍ കുരുവിള, ജേക്കബ് തോമസ്, വര്‍ഗീസ് വര്‍ഗീസ്, മാത്യു പാറക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് കോട്ടയം അസോസിയേഷനില്‍ പ്രവര്‍ത്തിച്ചു വരുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക -www.kottayamassociation.org
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply