കേരളത്തിലെ മെഗാ ചര്‍ച്ചുകളില്‍ ഒന്നായ കൊച്ചി ബ്ലെസിംഗ് സെന്ററിന്റെ (Cochin Blessing Center) സ്ഥാപക പാസ്റ്ററും, ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ബ്ലെസിംഗ് ടുഡേ (Blessing Today) ടിവി പ്രോഗ്രാമിലൂടെയും ബ്ലെസിംഗ് ഫെസ്റ്റിവലിലൂടെയും സുപരിചിതരായ ബ്രദര്‍ ഡാമിയനും, സിസ്റ്റര്‍ ക്ഷമാ ഡാമിയനും മൂന്ന് ആഴ്ചത്തെ ഹ്രസ്വ സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തുന്നു.
ഓഗസ്റ്റ് 18-നു ശനിയാഴ്ച വൈകിട്ട് 7-നും, 19 ഞായര്‍ രാവിലെ 10-നും ലോസ്ആഞ്ചലസ് റോക്ക് ഓഫ് ദി നേഷന്‍ ചര്‍ച്ചിലും, ഓഗസ്റ്റ് 23 മുതല്‍ 25 വരെ ഹൂസ്റ്റണ്‍ ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ചിലും, ഓഗസ്റ്റ് 31-ന് ന്യൂയോര്‍ക്ക് ബ്ലെസിംഗ് ഫെസ്റ്റിവലിലും, സെപ്റ്റംബര്‍ 1-ന് ന്യൂജേഴ്സിയിലും, സെപ്റ്റംബര്‍ 1-ന് വൈകിട്ട് ന്യൂയോര്‍ക്ക് ഇമ്മാനുവേല്‍ പ്രെയര്‍ ഗ്രൂപ്പിലും ബ്രദര്‍ ഡാമിയനും, സിസ്റ്റര്‍ ക്ഷമാ ഡാമിയനും ദൈവ വചനം ശുശ്രൂഷിക്കുന്നതും, രോഗികള്‍, വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതുമാണ്.
ബ്രദര്‍ ഡാമിയനേയും സിസ്റ്റര്‍ ക്ഷമാ ഡാമിയനേയും നേരില്‍ കാണുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും പ്രത്യേക അവസരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
ജാതി മത സഭാ വ്യത്യാസമെന്യേ ഏവര്‍ക്കും സ്വാഗതം. മുകളില്‍ പറഞ്ഞ എല്ലാ മീറ്റിംഗുകളെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങളും ബ്ലെസിംഗ് സെന്ററിനെക്കുറിച്ചും കൂടുതല്‍ അറിയുവാന്‍ www.blessingtoday.tv സന്ദര്‍ശിക്കുക.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply