Flash News

ഹിന്ദു പാകിസ്താന്‍’ പരാമര്‍ശം: ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ട്

August 13, 2019 , .

imageകൊല്‍ക്കത്ത: കോണ്‍ഗ്രസ് എം.പി ശശി തരൂരിന് കൊല്‍ക്കത്തയിലെ മെട്രോപോളിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയുടെ അറസ്റ്റ് വാറണ്ട്. തരൂര്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ‘ഹിന്ദു പാകിസ്താന്‍’ പരാമര്‍ശത്തിന്റെ പേരിലാണിത്. അഭിഭാഷകനായ സുമീത് ചൗധരി ഫയല്‍ചെയ്ത കേസിലാണ് തിരുവനന്തപുരം എം.പിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

‘ഹിന്ദു പാകിസ്താന്‍’ രൂപവത്കരണത്തിന് സഹായകമായ സാഹചര്യമാണ് രൂപപ്പെടുന്നതെന്ന തരത്തില്‍ കഴിഞ്ഞ വര്‍ഷം ജൂലായില്‍ തരൂര്‍ നടത്തിയ പരാമര്‍ശമാണ് കേസിന് ആധാരം. ബിജെപി വീണ്ടും അധികാരത്തില്‍ വരുന്ന സാഹചര്യമുണ്ടായാല്‍ അവര്‍ ഭരണഘടന ഭേദഗതി ചെയ്യുകയും തരൂരിന്റെ പരാമര്‍ശം. ബിജെപി ഹിന്ദുരാഷ്ട്രത്തില്‍ അധിഷ്ഠിതമായ പുതിയ ഭരണഘടന കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന തുല്യത ഇല്ലാതാവുന്നതോടെ ‘ഹിന്ദു പാകിസ്താന്‍’ രൂപവത്കരിക്കപ്പെടുമെന്നും മഹാത്മാഗാന്ധിയും നെഹ്രുവും സര്‍ദാര്‍ പട്ടേലും മൗലാന ആസാദും അടക്കമുള്ള വീരനായകര്‍ പോരാട്ടം നടത്തിയത് അതിനുവേണ്ടി ആയിരുന്നില്ലെന്നും തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top