Flash News

അബ്ദുള്‍ ലത്തീഫിനും കുടുംബത്തിനും ഇശല്‍ ബാന്‍ഡ് അബുദാബിയുടെ സ്‌നേഹവായ്പില്‍ കാരുണ്യ ഭവനം

August 13, 2019 , അനില്‍ സി. ഇടിക്കുള

gu-2അബുദാബി: നവകേരള പുനഃസൃഷ്ടിയുടെ ഭാഗമായി കലാകാരന്മാരുടെ കൂട്ടായ്മയായ ഇശല്‍ ബാന്‍ഡ് അബുദാബി 2018 ല്‍ കേരളം നേരിട്ട മഹാ പ്രളയത്തില്‍ സര്‍വവും നഷ്ടപ്പെട്ട വരന്തരപ്പിള്ളി പൗണ്ട് ജംഗ്ഷന്‍ സ്വദേശി അബ്ദുള്‍ ലത്തീഫിനും കുടുംബത്തിനും നിര്‍മിച്ചു നല്‍കിയ കാരുണ്യ ഭവനത്തിന്റെ താക്കോല്‍ദാനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് നിര്‍വഹിച്ചു.

ഇശല്‍ ബാന്‍ഡ് അബുദാബി മുഖ്യരക്ഷാധികാരി ഹാരിസ് നാദാപുരം അധ്യക്ഷതവഹിച്ച യോഗത്തില്‍ പഞ്ചായത്ത് മെമ്പേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കരീം പന്നിത്തടം, സെക്രട്ടറി വി.എസ് പ്രിന്‍സ്, മഹല്ല് പ്രസിഡന്റ് ഹുസൈന്‍ അരിപ്പുറം, കോണ്‍ട്രാക്ടര്‍ ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ വി.കെ ലതിക, കടങ്ങോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജലീല്‍ ആദൂര്‍, വാര്‍ഡ് മെംബര്‍ പുഷ്പാ കൃഷ്ണന്‍കുട്ടി, വാര്‍ഡ് മെമ്പര്‍ ബിജു കുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇശല്‍ ബാന്‍ഡ് അബുദാബി ചെയര്‍മാന്‍ റഫീക് ഹൈദ്രോസ് സ്വാഗതവും മുന്‍ ഇശല്‍ ബാന്‍ഡ് അബുദാബി എക്‌സിക്യൂട്ടീവ് മെംബര്‍ മുഹമ്മദലി കല്ലൂര്‍മ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top