Flash News

ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 26 മുതല്‍ പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പ പ്രസംഗിക്കുന്നു

August 16, 2019 , - ജീമോന്‍ റാന്നി

Newsimg1_4090554ഹൂസ്റ്റണ്‍: സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രസംഗകനും പ്രമുഖ വേദപണ്ഡിതനും ചിന്തകനുമായ വെരി. റവ. ഫാ. പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പായുടെ ദൈവവചനപ്രഘോഷണം ശ്രവിക്കുവാന്‍ ഹൂസ്റ്റണ്‍ നിവാസികള്‍ക്ക് അവസരം ഒരുങ്ങുന്നു.

ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്‍റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 26,27 (തിങ്കള്‍,ചൊവ്വ) തീയതികളില്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ച് (12803, Sugar Ridge Blvd, Stafford,TX 77477) നടത്തപ്പെടുന്ന ബൈബിള്‍ കണ്‍വന്‍ഷണില്‍ വെരി.റവ.ഫാ. പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പാ തിരുവചനപ്രഘോഷണം നടത്തും.

വൈകിട്ട് 6 മുതല്‍ 9 വരെ നടത്തപ്പെടുന്ന കണ്‍വന്‍ഷന്‍ യോഗങ്ങള്‍ ഗാനശുശ്രൂഷയോടുകൂടി ആരംഭിക്കും.സ്വതസിദ്ധമായ ശൈലിയില്‍ ദൈവചനത്തിന്‍റെ ആഴമേറിയ മര്‍മ്മങ്ങള്‍ ലോകമെങ്ങും പ്രഘോഷിച്ചു കൊണ്ടിരിക്കുന്ന ഈ വൈദികശ്രേഷ്ഠന്‍റെ പ്രഭാഷണങ്ങള്‍ ശ്രവിക്കുന്നതിനും കണ്‍വന്‍ഷന്‍ യോഗങ്ങള്‍ അനുഗ്രഹകരമാക്കി തീര്‍ക്കുന്നതിനും ജാതിമത ഭേദമെന്യേ ഏവരെയും യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. കണ്‍വന്‍ഷന്‍ യോഗങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

വെരി.റവ.ഫാ. സഖറിയാ പുന്നൂസ് കോറോപ്പിസ്‌കോപ്പ 7135018861, റവ. ഫാ. ഐസക് ബി.പ്രകാശ് 832 997 9788, അനൂപ് ചെറുകാട്ടൂര്‍ 727 255 3650

 

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top