Flash News

എം.എ.സി..എഫ്. റ്റാമ്പാ ഓണത്തിന് മാറ്റ് കൂട്ടാന്‍ നാടോടി നൃത്തം ഒരുങ്ങുന്നു

August 21, 2019 , Joychen Puyhukulam

Newsimg1_5874850റ്റാമ്പാ : ഓണം എന്നും പ്രവാസിക്ക് ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകളുടെ സുഖമാണ് . മലയാള മണ്ണിന്റെ കാര്‍ഷിക ഉത്സവമായ ഓണം സമൃദ്ധിയുടെ പൂവിളികളുമായാണ് വരുന്നത് . അതുകൊണ്ടു തന്നെ ഈ വര്‍ഷത്തെ ഓണം മെഗാ ഡാന്‍സിന്റെ ഭാഗമായി നാടോടി നൃത്തവും എത്തുന്നു .കൊയ്ത്തു പാട്ടിന്റെ താള സൗന്ദര്യത്തില്‍ ചുവട് വെക്കുന്നത് 40 നര്‍ത്തകിമാര്‍ ആണ് .

നാടന്‍ പാട്ടുകളുടെ ആരാധകരായ മലയാളികള്‍ക്ക് കണ്ണിനും കാതിനും കുളിര്‍മയേകാന്‍ ഇവര്‍ തയ്യാറായി കഴിഞ്ഞു.

വ്യത്യസ്തമായ ഈ നൃത്തം ചിട്ടപ്പെടുത്തിയത് ജെസ്സി കുളങ്ങരയാണ് . നാടോടി നൃത്തം കോര്‍ഡിനേറ്റ് ചെയ്തത് സാലി മച്ചാനിക്കല്‍. കഴിഞ്ഞ നാല് മാസങ്ങളായി ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ പരിശീലനം നടത്തിവരികയാണ് . കൂടാതെ നാട്ടില്‍ നിന്നും നൃത്തത്തിന് അനുയോജ്യമായ വസ്ത്രങ്ങളും , ആഭരണങ്ങളും എത്തിച്ചു കഴിഞ്ഞു . എന്തുകൊണ്ടും റ്റാമ്പാ മലയാളികള്‍ക്ക് മറക്കാന്‍ ആവാത്ത ഒരു അനുഭവമായിരിക്കും ഈ വര്‍ഷത്തെ ഓണം മെഗാ ഡാന്‍സ് .

ഇപ്പോഴത്തെ നിഗമനമനുസരിച്ചു രണ്ടായിരത്തിലധികം ആള്‍ക്കാര്‍ എം.എ.സി.ഫ്. റ്റാമ്പായുടെ ഓണാഘോഷങ്ങളില്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

ഓണാഘോഷത്തില്‍ ഫോമായുടെ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ മുഖ്യാതിഥിയായിരിക്കും. ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്മാന് മാമ്മന്‍ സി ജേക്കബ് , ഫൊക്കാന വൈസ് പ്രസിഡന്റ് എബ്രഹാം കലത്തില്‍, ഫോമാ റീജിയണല്‍ വൈസ് പ്രസിഡന്റ് ബിജു തോണിക്കടവില്‍ , ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പേഴ്‌സായ പൗലോസ് കുയിലാടന്‍, നോയല്‍ മാത്യു തുടങ്ങിയവരും , ഫ്‌ളോറിഡയിലുള്ള മറ്റു സംഘടനാ നേതാക്കന്മാരും ചടങ്ങില്‍ പങ്കെടുക്കും.

കഴിഞ്ഞ മൂന്നു വര്‍ഷമായി ഓണത്തിന്റെ ഏറ്റവും ആകര്ഷകമായ ഘടകമായ മെഗാനൃത്തത്തിനു ചുക്കാന്‍ പിടിക്കുന്നവര്‍ അഞ്ജന കൃഷ്ണന്‍ , സാലി മച്ചാനിക്കല്‍, അനീന ലിജു , ഷീല ഷാജു , ഡോണ ഉതുപ്പാന്‍ , ജെസ്സി കുളങ്ങര തുടങ്ങിയവരാണ്..

ആഗസ്റ്റ് 24 നു റ്റാമ്പായിലുള്ള ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ നടക്കുന്ന പരിപാടിയിലേക്ക് റ്റാമ്പായിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ നല്ലവരായ നാട്ടുകാരെയും സ്‌നേഹാദരുവുകളോടെ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ഓണാഘോഷത്തെപ്പറ്റിയുമുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സുനില്‍ വര്‍ഗീസ് (പ്രസിഡന്റ്) 727 793 4627 , ടി.ഉണ്ണികൃഷ്ണന്‍ (ട്രസ്റ്റീ ബോര്‍ഡ് ചെയര്മാന്) 813 334 0123 , പ്രദീപ് മരുത്തുപറമ്പില്‍ (ഓണാഘോഷ കമ്മിറ്റി ചെയര്മാന്) , ജയേഷ് നായര്‍ , ഷിബു തണ്ടാശ്ശേരില്‍, സണ്ണി ജേക്കബ് തുടങ്ങിയവരെ സമീപിക്കുക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top