Flash News

ഫോമയെ പ്രകീര്‍ത്തിച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍

August 22, 2019 , - രവിശങ്കര്‍, ഫോമാ ന്യൂസ് ടീം

Newsimg1_79805737തിരുവല്ല: ഫോമയുടെ നിസ്വാര്‍ത്ഥമായ സേവന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് പത്തനംതിട്ട ജില്ലാ കളക്ടര്‍ ശ്രീ.പി.ബി. നൂഹിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. പ്രളയാനന്തര നവകേരള നിര്‍മ്മാണത്തിന്റെ ഭാഗമായി തിരുവല്ലയിലെ കടപ്രയില്‍, ഫോമയുടെ ഗ്രാമീണ ഭവന പദ്ധതി പ്രകാരം പ്രളയത്തെ അതിജീവിക്കുന്ന രീതിയിലുള്ള ദീര്‍ഘവീക്ഷണത്തോടു കൂടി നിര്‍മ്മിച്ചു നല്‍കിയ വീടുകളെ പ്രകര്‍ത്തിച്ചുകൊണ്ടായിരുന്നു പോസ്റ്റിട്ടത്.

കഴിഞ്ഞ പ്രളയത്തില്‍ പൂര്‍ണ്ണമായി വീട് നഷ്ട്ടപെട്ടവര്‍ക്കാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. കഴിഞ്ഞ കാലയളവില്‍ എല്ലാ വര്‍ഷങ്ങളിലും പ്രളയത്താല്‍ വെള്ളം കയറി ജനജീവിതം ദുസ്സഹമായിരുന്ന പ്രദേശത്ത്, അമേരിക്കന്‍ മലയാളികളുടെ സഹായസഹകരണത്തോടെ, ഫോമായുടെ നേതൃത്വത്തില്‍ നൂതന പ്രക്രിയയിലൂടെ പണികഴിപ്പിച്ച ഒരു ഭവനത്തില്‍ പോലും ഇപ്രാവശ്യത്തെ പേമാരിയില്‍ ഉണ്ടായ പ്രളയം ഒരുവിധത്തിലും ബാധിച്ചിരുന്നില്ല. തറനിരപ്പില്‍ നിന്നും ആറടി പൊക്കത്തില്‍ തൂണുകള്‍ പണിതതിന് ശേഷമാണ് ഈ വീടുകള്‍ നിര്‍മ്മിച്ചത്. സര്‍ക്കാരുമായി സഹകരിച്ച്, ഒരു സന്നദ്ധസംഘടന ഏറ്റെടുത്തു നടത്തുന്ന മഹത്തായ സംരംഭമാണ് ഫോമയുടെ ഈ വില്ലേജ് പദ്ധതിയെന്ന് കളക്ടര്‍ ശ്രീ. പി.ബി.നൂഹ് അഭിപ്രായപ്പെട്ടു. ഏതു പ്രതിസന്ധിഘട്ടങ്ങളെയും തരണം ചെയ്യുവാനാകും എന്ന മനക്കരുത്തുള്ള രക്ഷകര്‍ത്താവായാണ് ഇന്ന് ജനങ്ങള്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ ശ്രീ.പി.ബി. നൂഹിനെ വിശേഷിപ്പിക്കുന്നത്. പൊതുജന താല്പര്യാര്‍ത്ഥം മാത്രം പ്രവര്‍ത്തിക്കുന്ന അദ്ദേഹം നൂറു ശതമാനം അതിനു അര്‍ഹനാണ്.

ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിന്റെ ആശയത്തില്‍ നിന്നുമുരിത്തിരിഞ്ഞ ഈ പദ്ധതിയ്ക്ക് സര്‍ക്കാര്‍തല അംഗീകാരം നേടിയെടുക്കുന്നതില്‍ ജനറല്‍ സെക്രെട്ടറി ജോസ് ഏബ്രഹാമിന്റെ ഊര്‍ജ്ജസ്വലത പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു.

ഫോമാ വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, പ്രൊജക്റ്റ് ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്, പ്രൊജക്റ്റ് കോര്‍ഡിനേറ്ററായ ജോസഫ് ഔസോ, അഡ്വൈസറായ ജോണ്‍ ടൈറ്റസ്, കോര്‍ഡിനേറ്ററന്മാരായ നോയല്‍ മാത്യു, ബിജു തോണിക്കടവില്‍, ഉണ്ണി കൃഷ്ണന്‍, പദ്ധതിയുടെ കേരള കോര്‍ഡിനേറ്റര്‍ അനില്‍ ഉഴത്തില്‍, സനല്‍ കുമാര്‍, \\\’തണല്‍\\\’ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. ഫോമായും, കേരള സര്‍ക്കാരും, തണല്‍ എന്ന സംഘടനയും ചേര്‍ന്ന് വിഭാവനം ചെയ്ത പദ്ധതിയുടെ അണിയറയില്‍ പ്രവര്‍ത്തിച്ച അമേരിക്കന്‍ മലയാളികളായ എല്ലാവര്‍ക്കും അഭിമാനിയ്ക്കാം

Newsimg4_9332439

Newsimg3_70698947

Newsimg2_70230846


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top