Flash News

എം.എ.സി.എഫ്. ഓണം ക്ലാസിക്കല്‍ ഫ്യൂഷന്‍ മോഹിനിയാട്ടം , ഭരതനാട്യം നൃത്തങ്ങളുടെ താള ലയ സമന്വയം

August 22, 2019 , - ടി.ഉണ്ണികൃഷ്ണന്‍

Newsimg1_38093407റ്റാമ്പാ : 2019 ലെ എം.എ.സി.ഫ്. ഓണാഘോഷ നൃത്തങ്ങളുടെ മറ്റൊരു അപൂര്‍വ അവതരണമായിരിക്കും ക്ലാസിക്കല്‍ ഫ്യൂഷന്‍ . കേരള നാടിന്‍റെ സ്വന്തം മോഹിനിയാട്ടത്തിന്റെ നാട്യലയവും ഭാരതനാട്ട്യത്തിന്റെ താളമികവും ഒന്നിക്കുന്ന ഒരു അവതരണമാണ് അണിയറയില്‍ ഒരുങ്ങുന്നത് .

മലയാളത്തിലെ ഒരേയൊരു ശാസ്ത്രീയ സ്ത്രീനൃത്തകലയായ മോഹിനിയാട്ടം കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമാണ്. രസരാജനായ ശൃംഗാരമാണു മോഹിനിയാട്ടത്തില്‍ കൂടുതലായി ആവിഷ്കരിക്കപ്പെടാറുള്ളത്.

ഭാരതീയനൃത്തങ്ങളില്‍ മുഖ്യ സ്ഥാനത്തുള്ള ഭരതനാട്യം തമിഴ്‌നാടിന്റെ സംഭാവനയാണ്.ഭാരതീയ നൃത്തങ്ങളില്‍ മുഖ്യസ്ഥാനത്തുള്ളത് കൊണ്ടാവാം ഭരതനാട്യം എന്ന പേര്‍ ലഭിച്ചത്. ഭാവരാഗതാളങ്ങളുടെ ആദ്യാക്ഷരങ്ങളോട് നാട്യം കൂടിചേര്‍ത്ത് ഭരതനാട്യം എന്ന പേര്‍ ഈ നൃത്തത്തിന് സിദ്ധിച്ചു. ഭാരതത്തിലെ എല്ലാ നാട്യങ്ങളേയും പോലെ ഭരതനാട്യത്തിന്റെ ആത്മീയമായ അടിസ്ഥാനം സുവിധിതമാണ്. ഭരതമുനി, നാട്യശാസ്തത്തെ നിര്‍മ്മിച്ചതുകൊണ്ടുമാവാം ഭരതനാട്യം എന്ന പേര്‍ ലഭിച്ചത് എന്നും പറയപ്പെടുന്നു.

ഇതിന്റെ ചുവടുകള്‍ ചിട്ടപ്പെടുത്തിയത് നന്ദിത ബിജേഷ് , ബബിത കാലടി എന്നിവര്‍ ചേര്‍ന്നാണ് . ഈ കൂട്ടുകെട്ട് തന്നെയാണ് കഴിഞ്ഞ വര്ഷം ഏറെ പ്രശംസ നേടിയ മെഗാ മോഹിനിയാട്ടം കോറിയോഗ്രാഫ് ചെയ്തത് . ക്ലാസിക്കല്‍ ഫ്യൂഷന്‍ എം.എ.സി.ഫ് നു വേണ്ടി കോര്‍ഡിനേറ്റ് ചെയ്യുന്നത് അഞ്ജന കൃഷ്ണന്‍ ആണ്. മുപ്പത്തിയാറു നര്‍ത്തകിമാര്‍ ഈ അവതരണത്തില്‍ ചുവടുവെക്കും .

ഈ വര്ഷം ഏപ്രില്‍ മാസം മുതല്‍ ഈ നൃത്തത്തിന്റെ പരിശീലനം നടത്തി വരികയാണ് . ഇന്ത്യയില്‍ നിന്നും തനതു ക്ലാസിക്കല്‍ വേഷങ്ങളും ആഭരണങ്ങളും എത്തിച്ചിട്ടുള്ളത് . മികവുറ്റ സംഗീതത്തിന്റെ അകമ്പടിയും കൂടെ ആകുമ്പോള്‍ ഈ നൃത്തം ഒരു അപൂര്‍വ ദൃശ്യ വിസ്മയം ആയിരിക്കും എന്നതില്‍ സംശയം ഇല്ല . അമേരിക്കയിലെമ്പാടുമുള്ള എല്ലാ കലാ പ്രേമികളെയും എം.എ.സി.ഫ് ന്റെ ഈ കലാ വിരുന്നിലേക്കു സ്വാഗതം ചെയ്യുന്നു .

ഓണാഘോഷത്തില്‍ ഫോമായുടെ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ മുഖ്യാതിഥിയായിരിക്കും. ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്മാന് മാമ്മന്‍ സി ജേക്കബ് , ഫൊക്കാന വൈസ് പ്രസിഡന്റ് എബ്രഹാം കലത്തില്‍, ഫോമാ റീജിയണല്‍ വൈസ് പ്രസിഡന്റ് ബിജു തോണിക്കടവില്‍ , ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പേഴ്‌സായ പൗലോസ് കുയിലാടന്‍, നോയല്‍ മാത്യു തുടങ്ങിയവരും , ഫ്‌ളോറിഡയിലുള്ള മറ്റു സംഘടനാ നേതാക്കന്മാരും ചടങ്ങില്‍ പങ്കെടുക്കും.

കഴിഞ്ഞ മൂന്നു വര്‍ഷമായി ഓണത്തിന്റെ ഏറ്റവും ആകര്ഷകമായ ഘടകമായ മെഗാനൃത്തത്തിനു ചുക്കാന്‍ പിടിക്കുന്നവര്‍ അഞ്ജന കൃഷ്ണന്‍ , സാലി മച്ചാനിക്കല്‍, അനീന ലിജു , ഷീല ഷാജു , ഡോണ ഉതുപ്പാന്‍ , ജെസ്സി കുളങ്ങര തുടങ്ങിയവരാണ്..

ആഗസ്റ്റ് 24 നു റ്റാമ്പായിലുള്ള ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ നടക്കുന്ന പരിപാടിയിലേക്ക് റ്റാമ്പായിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ നല്ലവരായ നാട്ടുകാരെയും സ്‌നേഹാദരുവുകളോടെ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ഓണാഘോഷത്തെപ്പറ്റിയുമുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സുനില്‍ വര്‍ഗീസ് (പ്രസിഡന്റ്) 727 793 4627 , ടി.ഉണ്ണികൃഷ്ണന്‍ (ട്രസ്റ്റീ ബോര്‍ഡ് ചെയര്മാന്) 813 334 0123 , പ്രദീപ് മരുത്തുപറമ്പില്‍ (ഓണാഘോഷ കമ്മിറ്റി ചെയര്മാന്) , ജയേഷ് നായര്‍ , ഷിബു തണ്ടാശ്ശേരില്‍, സണ്ണി ജേക്കബ് തുടങ്ങിയവരെ സമീപിക്കുക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top