Flash News

പട്ടാഭിരാമന്‍ ഇഷ്ടമായില്ലെങ്കില്‍ ഹരീഷ് കണാരന്‍ നിങ്ങള്‍ക്ക് കാശ് തിരിച്ച് തരും’ ബൈജു

August 22, 2019 , .

imageജയറാം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ പട്ടാഭിരാമന്‍ വെള്ളിയാഴ്ച്ച തീയേറ്ററുകളിലെത്തുകയാണ്. റിലീസിനു മുന്നോടിയായി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിടുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാവുകയാണ്. പട്ടാഭിരാമന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

ചിത്രത്തിലെ അഭിനേതാക്കളായ ഹരീഷ് കണാരനും ബൈജു സന്തോഷുമാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. എല്ലാവരും സിനിമ കാണണം, നിങ്ങള്‍ക്കെല്ലാം വളരെ ഇഷ്ടപ്പെടുമെന്ന് ഹരീഷ് കണാരന്‍ ഉറപ്പിച്ചു പറയുന്നതു കേട്ട് കുസൃതിയായി ബൈജു ചോദിച്ചു ‘ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഹരീഷ് ആ കാശ് തിരിച്ചുകൊടുക്കുമോ?’ പൊട്ടിച്ചിരിയോടെ ഹരീഷ് ബൈജുവിനെ നോക്കിയപ്പോള്‍ അങ്ങനെ തന്നെ പറയുവാന്‍ ബൈജു നിര്‍ബന്ധിച്ചു. ഒടുവില്‍ ഹരീഷ് കണാരന്‍ പ്രേക്ഷകരോട് പറഞ്ഞു ‘ഞാന്‍ തരും.’

സിനിമ ഇഷ്ടപ്പെടുന്നവര്‍ ഇല്ലെന്ന് കള്ളം പറഞ്ഞ് വരരുതെന്നും അത്രയും കാശ് തന്റെ കൈയിലില്ലെന്നും ഹരീഷ് ചെറുചിരിയോടെ പറയുന്നു. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബൈജു സന്തോഷ്, പ്രേംകുമാര്‍, ജനാര്‍ദ്ദനന്‍, മിയ, പാര്‍വതി നമ്പ്യാര്‍, ഷീലു അബ്രഹാം, രമേഷ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും അഭിനയിക്കുന്നു. തിരക്കഥ ദിനേഷ് പള്ളത്ത്, ഛായാഗ്രാഹണം രവിചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, പ്രൊഡക്ഷന്! എക്‌സിക്യൂട്ടീവ്പ്രതാപന്‍ കല്ലിയൂര്‍, ഗാനങ്ങള്‍കൈതപ്രം ദാമോദരന്‍ നമ്പൂതിരി, മുരുകന്‍ കാട്ടാക്കട, സംഗീതം എം. ജയചന്ദ്രന്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top