Flash News

തുഷാര്‍ വെള്ളാപ്പള്ളി ജാമ്യത്തില്‍ പുറത്തിറങ്ങി; പാസ്‌പോര്‍ട്ട് കെട്ടിവച്ചു

August 22, 2019 , .

thusharഅജ്മന്‍: ചെക്ക് കേസില്‍ അജ്മലില്‍ അറസ്റ്റിലായ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ജാമ്യം നേടി പുറത്തിറങ്ങി. പ്രമുഖ വ്യവസായി എം.എ യൂസഫലി ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടതോടെയാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ മോചനം സാധ്യമായത്. രണ്ടു കോടിയോളം രൂപയോളം കെട്ടിവച്ചതിനെ തുടര്‍ന്നാണ് മോചനം സാധ്യമായത്. തുഷാറിന്റെയും മറ്റൊരാളുടെയും പാസ്‌പോര്‍ട്ടും കോടതിയില്‍ കെട്ടിവച്ചു.രണ്ട് ആള്‍ജാമ്യവുമുണ്ട്. യൂസഫലിയുടെ അഭിഭാഷകന്‍ തുഷാറിനു നിയമസഹാവും ലഭ്യമാക്കിയിരുന്നു. 10 ദശലക്ഷം യു.എ.ഇ ദിര്‍ഹ (20 കോടിയോളം രൂപ) ത്തിന്റെ വണ്ടിച്ചെക്ക് കേസില്‍ അറസ്റ്റിലായ തുഷാര്‍ അജ്മലിലെ ജയിലിലായിരുന്നു

മുഖ്യമന്ത്രി പിണറായി വിജയനും തുഷാറിന്റെ മോചനത്തിനായി കേന്ദ്ര വിദേശകാര്യ മന്ത്രിയെ ബന്ധപ്പെട്ടിരുന്നു. ബി.ജെ.പി നേതൃത്വവും തുഷാറിനായി ഇടപെട്ടിരുന്നു. കസ്റ്റഡിയില്‍ ഉള്ള തുഷാറിന്റെ ആരോഗ്യ നിലയില്‍ ആശങ്ക ഉണ്ടെന്നും നിയമ പരിധിയില്‍ നിന്ന് സഹായങ്ങള്‍ ചെയ്യണമെന്നും മുഖ്യമന്ത്രി വിദേശകാര്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top