Flash News

നരേന്ദ്ര മോദി ഓര്‍ഡര്‍ ഓഫ് സായിദ് പുരസ്‌കാരം ഏറ്റുവാങ്ങി

August 24, 2019 , .

gu-3അബുദാബി: യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് പുരസ്‌കാരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി. യുഎഇയില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രിക്ക് പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ അബുദാബി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും സായുധ സേനയുടെ ഉപ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുരസ്‌കാരം സമ്മാനിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘനാളത്തെ ബന്ധം ശക്തമാക്കുന്നതില്‍ വഹിച്ച പങ്കിനെ മാനിച്ചാണ് പുരസ്‌കാരം. ഇതോടെ ഈ പുരസ്‌കാരം ഏറ്റുവാങ്ങുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി.

നേരത്തെ അബുദാബിയിലെത്തിയ പ്രധാനമന്ത്രിയെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിംഗ് സൂരി എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top