Flash News

രാജീവ് ഗാന്ധിയുടെ എഴുപത്തഞ്ചാം ജന്മവാര്‍ഷിക അനുസ്മരണം

August 24, 2019 , Joychen Puthukulam

Newsimg1_92394424ഫുജൈറ: ഐ.ടി വിപ്ലവത്തിനു മാതൃക കാണിച്ച നേതാവായിരുന്നു മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെന്നു ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡോ. കെ.സി ചെറിയാന്‍ പറഞ്ഞു. രാജീവ് ഗാന്ധിയുടെ എഴുപത്തഞ്ചാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍കാസ് ഫുജൈറ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്ത്യയില്‍ വികസിപ്പിച്ച് ലോകത്തിനു സംഭാവന നല്‍കിയതുമൂലം ലോകരാജ്യങ്ങള്‍ എക്കാലവും അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം സ്മരിക്കുന്നു. ലോക രാജ്യങ്ങളുമായി സൗഹൃദം നിലനിര്‍ത്തിക്കൊണ്ട് ഇന്ത്യയുടെ യശസ് ഉയര്‍ത്തിക്കാണിച്ച ആധുനിക ഇന്ത്യയുടെ സൃഷ്ടാവായിരുന്നു രാജീവ് ഗാന്ധിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആക്ടിംഗ് പ്രസിഡന്റ് സന്തോഷ് കെ. മത്തായി അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ടി. ആര്‍. സതീഷ് കുമാര്‍, ജനറല്‍ സെക്രട്ടറി ജോജു മാത്യു, ട്രഷറര്‍ നാസര്‍ പാണ്ടിക്കാട്, ജിതേഷ് നമ്പറോണ്‍, അബ്ദുള്‍ സമദ്, ഒ. മനാഫ്, എ.കെ. യൂസഫ് അലി എന്നിവര്‍ പ്രസംഗിച്ചു.പ്രളയ ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് യോഗം ആദരാഞ്ജലി അര്‍പ്പിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top