Flash News

ഇന്ത്യന്‍ അസംബ്ലി ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 30 മുതല്‍ ന്യൂയോര്‍ക്കില്‍

August 24, 2019 , joychen Puthukulam

Newsimg1_96216187ന്യൂയോര്‍ക്ക് ഇന്ത്യന്‍ അസംബ്ലി ഓഫ് ഗോഡിന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 1 വരെ .യോങ്കേഴ്‌സ് ചര്‍ച്ചില്‍ വച്ചു നടത്തുന്നതാണ്.

മാര്‍ത്തോമാ സഭയുടെ സന്നദ്ധ സുവിശേഷ സംഘം സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള റവ. ടി. എ വര്‍ഗീസ് ഈ യോഗങ്ങളില്‍ ദൈവവചന പ്രഘോഷണം നടത്തുന്നതാണ്. ന്യൂയോര്‍ക്ക് മാര്‍ത്തോമാ സഭയുടെ മുന്‍ വികാരികൂടിയാണ് അദ്ദേഹം.

ഇമ്മാനുവേല്‍ ഫെയ്ത്ത് മിനിസ്ട്രീസ് ഇന്റര്‍നാഷണല്‍ എന്ന നോര്‍ത്ത് ഇന്ത്യന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ അദ്ദേഹം നേതൃത്വം നല്‍കുന്നു.

ഓഗസ്റ്റ് 30, 31 (വെള്ളി, ശനി) ദിവസങ്ങളില്‍ വൈകിട്ട് 7-നും, സെപ്റ്റംബര്‍ ഒന്നാംതീയതി ഞായറാഴ്ച രാവിലെ 10-നും ആണ് അദ്ദേഹം ശുശ്രൂഷിക്കുന്നത്.

204 Mclean Avenue, Yonkers, Newyork 10705-ല്‍ നടക്കുന്ന യോഗങ്ങളിലേക്ക് ജാതി മത സഭാ വ്യത്യാസമില്ലാതെ ഏവര്‍ക്കും സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ജേക്കബ് വര്‍ഗീസ് (215 205 4525), റവ. എം.എസ് മത്തായി (914 968 0928).


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top