Flash News

അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് മേഘ്‌ന മുരളീധരന്റെ ഭരതനാട്യ അരങ്ങേറ്റം ശ്രദ്ധേയമായി

August 25, 2019 , ജീമോന്‍ റാന്നി

Photo5ഹൂസ്റ്റണ്‍: ഭാരതീയ ശാസ്ത്രീയ നൃത്തകലകളില്‍ വിദഗ്ദയും പ്രശസ്ത നര്‍ത്തകിയുമായ ഡോ. സുനന്ദാ നായരുടെ ശിഷ്യയായ മേഘ്‌ന മുരളീധരന്റെ ഭരത നാട്യ അരങ്ങേറ്റം സദസ്സിന്റെ മുക്തകണ്ഠ പ്രശംസ നേടിയതോടൊപ്പം അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഒരു ആഘോഷമായി മാറി.

ഓഗസ്റ്റ് 17 നു ശനിയാഴ്ച വൈകുന്നേരം ക്ലിയര്‍ലേക്ക് യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണ്‍ ബായോ തിയേറ്ററില്‍ വച്ചായിരുന്നു മേഘ്‌നയുടെ അരങ്ങേറ്റം.

മുഖ്യാതിഥിയായി പ്രേക്ഷകര്‍ക്കു ആശ്ചര്യമുളവാക്കികൊണ്ടു ലോക പ്രശസ്ത കലാകാരനായ സൂര്യാ കൃഷ്ണമൂര്‍ത്തി എത്തിച്ചേര്‍ന്നത് നൃത്തസന്ധ്യയെ കൂടുതല്‍ മികവുറ്റതാക്കി മാറ്റി.വര്‍ത്തമാന കാലത്തെ ക്ഷയിച്ചു പോകുന്ന ധാര്‍ മികതയെയും ആശയങ്ങളെയും പറ്റി അദ്ദേഹം ഓര്‍മിപ്പിച്ചു.

Newsimg3_96760559നൃത്തപരിപാടിയുടെ വിജയത്തിലേക്ക് നയിച്ച ഓരോ ഘടകവും വളരെ കൃത്യതയോടെ കോര്‍ത്തിണക്കി ചെയ്തതിനാല്‍ ഒരു ദിവ്യമായ അന്തരീക്ഷം സൃഷ്ടിക്കുവാന്‍ സാധിച്ചു. നടുവാംഗം അവതരിപ്പിച്ച ഡോ. സുനന്ദ നായര്‍ക്ക് വായ്പ്പാട്ടു (മുരളി പാര്‍ത്ഥസാരഥി), മൃദംഗം (വെങ്കിടേഷ് വേദകൃഷ്!ണന്‍) വയലിന്‍ (സുനില്‍ ഭാസ്കര്‍) എന്നിവ മികച്ച രീതിയില്‍ സമന്വയിപ്പിക്കാന്‍ കഴിഞ്ഞു.

പ്രാരംഭമായി നടത്തിയ പുഷ്പാഞ്ജലിയ്ക്ക് ശേഷം “ഭജമാനസ വിഗ്‌നേശ്വര അനീഷം” പ്രാര്‍ത്ഥനയ്ക്കു ശേഷം ‘കാളി കവത്വം’ നടത്തി. തുടക്കകാരിയാണെങ്കിലും പരിപൂര്‍ണതയിലെത്തിയ ഒരു നര്‍ത്തകിയുടെ പ്രകടനമാണ് പിന്നീട് മേഘ്‌ന കാഴ്ചവെച്ചത്.

പാപനാശം ശിവന്‍ “വര്‍ണ്ണം” പാടിയപ്പോള്‍ നൃത്തത്തിലും നാട്യത്തിലും മേഘ്‌നയുടെ വീര്യവും പാണ്ഡിത്യവും അതിശയകരമാം വിധം അവതരിപ്പിക്കുവാന്‍ കഴിഞ്ഞു. വളരെ സങ്കീര്‍ണമായ വരികളിലൂടെ ‘വര്‍ണ്ണം’ ഒരു നര്‍ത്തകിയുടെ ഊര്‍ജ്ജസ്വലതയും ശുദ്ധവും ശാന്തവും സങ്കീര്‍ണവുമായ പരിവര്‍ത്തനങ്ങളിലൂടെ വിസ്മയമാക്കുകയാണ്; അഭിനയം അല്ലെങ്കില്‍ ‘ഭാവം’. താന്‍ വിശ്വസിച്ചു പോരുന്ന ഭഗവാനില്‍ (ശിവ) നിന്ന് ആകെ അവഗണ നേരിടേണ്ടി വന്ന യഥാര്‍ത്ഥ ഭക്തന്റെ വേദന ചിത്രീകരിക്കുമ്പോള്‍, പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ട് അത് വേറിട്ട ഒരു ദൃശ്യ വിരുന്നായി മാറി.

Newsimg4_76768565രണ്ടാം പകുതിയില്‍ സ്വര്‍ഗീയ ശ്രീ പി.ഭാസ്കരന്‍ മാസ്റ്ററുടെ ‘ കേശാദിപാദം’, മുരളി പാര്‍ത്ഥസാരഥി വ്യകരപരമായി പൂര്‍ണതയിലെത്തിച്ചപ്പോള്‍ മേഘ്‌നയുടെ വിശിഷ്ടാഭിനയം കൊണ്ട് മറ്റൊരു മാനം കൂടി നല്‍കി. തികഞ്ഞ ഭക്തിയോടെ ഭഗവാന്‍ ശ്രീകൃഷ്ണന്റെ സൗന്ദര്യവര്‍ണ്ണന ( കേശാദിപാദം) കാണികളെ മുഴുവന്‍ ഭക്തിയിലാറാടിച്ചു.

‘ഭജൃമാനസ’ ശ്രദ്ധേയമായ തുടക്കമായിരുന്നെങ്കില്‍ ‘കാവടിചിന്ത്’ അതിശയകരമാവിധം കാണികളെ ആനന്ദത്തിലാറാടിച്ച ഒരു നൃത്ത സന്ധ്യയാക്കി തീര്‍ത്തു. നാടോടി നൃത്ത ചുവയുള്ള ‘കാവടിചിന്ത്’ കാണികളെ ആസ്വാദനത്തിന്റെ വ്യത്യസ്ത തലങ്ങളിലെത്തിച്ചു.

മേഘ്‌നയുടെ ‘സ്വാതിതിരുനാള്‍ കീര്‍ത്തനം, മനോഹരമായ ചലങ്ങളുടെയും മുദ്രകളുടെയും പദചലനങ്ങളുടെയും സമ്പൂര്‍ണ മിശ്രിതമായിരുന്നു.

Newsimg2_73912968‘മംഗള’ത്തിനു മേഘ്‌ന നൃത്തം ചവിട്ടിയപ്പോള്‍ പ്രേക്ഷകര്‍ ഒന്നടങ്കം എഴുന്നേറ്റു നിന്ന് കരഘോഷം മുഴക്കിയത് മേഗന്‍ഹയുടെ കഴിവുകള്‍ക്കുള്ള അംഗീകാരമാണ്.

‘ഭരതനാട്യം’ എന്ന കലാരൂപത്തെ തീര്‍ത്തും സ്വായത്തമാക്കിയ ശൈലിയിലായിരുന്നു മേഘ്‌നയുടെ ചലങ്ങളും മുദ്രകളും ഭാവങ്ങളും. സങ്കീര്‍ണങ്ങളായ ഭാവ, രാഗ, താള, നാട്യത്തോടെ “തില്ലാന” ആടിത്തീര്‍ന്നപ്പോള്‍ കാണികള്‍ക്കു ഈ ദൃശ്യവിരുന്നു ആസ്വദിച്ചു മതിയായില്ലെന്ന തോന്നല്‍ ഉളവായി.

ഗുരു ഡോ.സുന്ദന്ദ നായരുടെ വാക്കുകളില്‍ ‘തികവില്‍ കുറഞ്ഞ ഒന്നിനോടും സന്ധി ചെയ്യാത്ത വ്യക്തി മേഘ്‌ന മുരളീധരന്‍” ഗുരുവിന്റെ മന്ദഹാസവും സന്തോഷാശ്രുവും മേഘ്‌നയുടെ കഴിവിന്റെ സാക്ഷ്യപ്പെടുത്തല്‍ തന്നെയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top