Flash News

ഫോമാ പൊതുയോഗം ഒക്ടോബര്‍ ഇരുപത്തിയാറിനു ഡാളസില്‍

August 25, 2019 , പന്തളം ബിജു തോമസ്, പി ആര്‍.ഒ

FOMAഡാളസ്: ഫോമായുടെ ഈ വര്‍ഷത്തെ വാര്‍ഷിക പൊതുയോഗം, ഒക്ടോബര്‍ മാസം ഇരുപത്തിയാറാം തീയതി ശനിയാഴ്ച ഡാളസിലെ എര്‍വിങ്ങ് സിറ്റിയിലുള്ള ഏട്രിയം ഹോട്ടലില്‍ വെയ്ച്ചു നടത്തപ്പെടുന്നതായിരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം, കൃത്യം മൂന്നു മണിയ്ക്ക് ആരംഭിക്കുന്ന പൊതുയോഗത്തില്‍ പത്തിന അജണ്ടകളാണ് അവതരിപ്പിക്കുന്നത്. ഫോമായുടെ മുഖ്യധാരാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനോടൊപ്പം ഭാവികാര്യങ്ങളും പ്രധാന ചര്‍ച്ചാവിഷയങ്ങളാകും. ഒരു അംഗസംഘടനയില്‍ നിന്നും ഏഴുപ്രതിനിധികള്‍ക്ക് പ്രസ്തുത പൊതുയോഗത്തില്‍ പങ്കെടുക്കാനാകും. പങ്കെടുക്കുന്ന പ്രതിനിധികളുടെ വ്യക്തിഗത വിവരങ്ങളടങ്ങിയ പട്ടിക സെപ്റ്റംബര്‍ മാസം മുപ്പതാം തീയതിയ്ക്കകം ജനറല്‍ സെക്രെട്ടറിയ്ക് കിട്ടിയിരിക്കണം. പൊതുയോഗത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍, സര്‍ക്കാര്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് പ്രവേശനസമയത്ത് ഹാജരാക്കേണ്ടതാണ്. കാലഹരണപ്പെട്ട തിരിച്ചറിയല്‍ രേഖകള്‍ പരിഗണിക്കുന്നതല്ല.

ഫോമായുടെ ഒഴിവു വരുന്ന തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രീയകളും, അതിനുള്ള നടപടിക്രമങ്ങളും യഥാക്രമം ഈ പൊതുയോഗത്തില്‍ അനുവര്‍ത്തിക്കുന്നതായിരിക്കും. പൊതുയോഗത്തിന്റെ വിശദമായ വിവരങ്ങളും, രേഖകളും, ഫോറങ്ങളും എല്ലാ അംഗസംഘടനകള്‍ക്കും ഇതിനോടകം നേരിട്ട് അയച്ചുകൊടുത്തിട്ടുണ്ട്. ഏതെങ്കിലും സാങ്കേതിക തടസ്സത്താല്‍ പ്രസ്തുത അറിയിപ്പുകള്‍ ലഭിച്ചിട്ടില്ലാത്തവര്‍ ദയവായി നേരീട് ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നതായി ജനറല്‍ സെക്രെട്ടറി ജോസ് ഏബ്രഹാം അറിയിച്ചു. ഫോമയുടെ പരമോന്നത സഭയാണ് ഈ പൊതുയോഗം, ഇതിന്റെ ഭാഗഭാക്കാവുകയെന്നത് നമ്മളോരോരുത്തരുടേയും കടമയും, കര്‍ത്തവ്യവുമാണന്നും,അതു കൊണ്ടുതന്നെ എല്ലാ അംഗസംഘടനയില്‍ നിന്നും പ്രാധിനിത്യം ഉറപ്പാക്കണമെന്ന് പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ ഫോമാ എക്‌സിക്യൂട്ടീവിനുവേണ്ടി അഭ്യര്‍ത്ഥിച്ചു.

ടെക്‌സസ്സിലെ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് വിമാനത്താവളത്തില്‍ നിന്നും ആറ് മൈലും, ലവ് ഫീല്‍ഡ് വിമാനത്താവളത്തില്‍ നിന്നും പന്ത്രണ്ടര മൈലുകളും മാത്രമേ എര്‍വിങ്ങ് സിറ്റിയിലുള്ള ഏട്രിയം ഹോട്ടലിലേക്ക് ദൂരമുള്ളു. ഫോമായുടെ ഈ പൊതുയോഗത്തില്‍ പങ്കെടുക്കുന്നവരുടെ സൗകര്യാര്‍ത്ഥം കാര്യങ്ങള്‍ ക്രമീകരിക്കുന്നതിനായി, ഫോമാ ദക്ഷിണ റീജിയന്‍ വൈസ് പ്രസിഡന്റ് തോമസ് ഓലിയാംകുന്നേല്‍, നാഷണല്‍ കമ്മറ്റിയങ്ങളായ രാജന്‍ യോഹന്നാന്‍, പ്രേംദാസ് മമ്മഴിയില്‍, അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ബിജു തോമസ് ലോസണ്‍, കണ്‍വന്‍ഷന്‍ വൈസ് ചെയര്‍മാന്‍ ബേബി മണക്കുന്നേല്‍, കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ സുനില്‍ തലവടി, ഡാളസ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സാം മത്തായി എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റി ഇതിനോടകം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:  പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ 469 877 7266, ജനറല്‍ സെക്രെട്ടറി ജോസ് ഏബ്രഹാം 718 619 7759, ബിജു തോമസ് ലോസന്‍ 972 342 0568, സുനില്‍ തലവടി 214 543 7576, സാം മത്തായി 469 450 0718.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top