Flash News

ഫ്ളോറിഡയില്‍ നിര്യാതയായ സാലി ഡാനിയേലിന്റെ സംസ്‌ക്കാരം ശനിയാഴ്ച

August 25, 2019 , ജീമോന്‍ റാന്നി

getPhotoടാമ്പാ: പൊന്‍കുന്നം ഇലഞ്ഞിമറ്റത്തില്‍ ഡാനിയേല്‍ അബ്രഹാമിന്റെ ( അപ്പു) ഭാര്യ സാലി ഡാനിയേല്‍ (61) ഫ്‌ലോറിഡയിലെ ടാമ്പയില്‍ നിര്യാതയായി. പരേത കുഴിക്കാല ചിറമണ്ണില്‍ ചിറക്കരോട്ടു സാറാമ്മ വര്‍ഗീസിന്റെയും (ടാമ്പാ) പരേതനായ സി.ജി. വര്‍ഗീസിന്റെയും മകളാണ്.

മക്കള്‍ : കരോളിന്‍ കുര്യന്‍ (ടാമ്പാ), ഏബ്രഹാം ഡാനിയേല്‍ (എബി – ഹൂസ്റ്റണ്‍)

മരുമക്കള്‍ : ടോം കുര്യന്‍ (ടാമ്പാ), കൃപ ഡാനിയേല്‍ (ഹൂസ്റ്റണ്‍)

കൊച്ചുമക്കള്‍ : സെയ്റ, ക്രിസ്റ്റിയന്‍, സയാന്‍

സഹോദരങ്ങള്‍ : സൂസന്‍ ജോസഫ് (ലേക്ക് ലാന്‍ഡ്, ഫ്‌ലോറിഡ) മാത്യു വര്‍ഗീസ് (സണ്ണി – ടാമ്പാ)

ടാമ്പാ സെന്റ് മാര്‍ക്‌സ് മാര്‍ത്തോമാ ഇടവകയുടെ സജീവ പ്രവര്‍ത്തകയായിരുന്നു. കഴിഞ്ഞ 18 വര്‍ഷങ്ങളായി ഫ്‌ലോറിഡ ബ്രാന്‍ടനില്‍ കുടുംബസമേതം താമസിച്ചു വരുകയായിരുന്നു. അതിനു മുമ്പ് 25 വര്‍ഷങ്ങളോളം കുടുംബസമേതം ഖത്തറിലായിരുന്നു..

പൊതുദര്‍ശനം : ഓഗസ്റ്റ് 30-നു വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ 8 വരെ – സെന്റ് മാര്‍ക്‌സ് മാര്‍ത്തോമാ ദേവാലയത്തില്‍ (11029, Davis Road, Tampa, FL 33637)

സംസ്‌കാര ശുശ്രൂഷകള്‍ – ഓഗസ്റ്റ് 31-നു ശനിയാഴ്ച ഉച്ചയ്ക്ക് 1 മുതല്‍ 2 വരെ – സെന്റ് മാര്‍ക്‌സ് മാര്‍ത്തോമാ ദേവാലയത്തില്‍ (11029, Davis Road, Tampa, FL 33637)

തുടര്‍ന്ന് ബ്രാണ്ടന്‍ ഹില്‍സ്ബറോ മെമ്മോറിയല്‍ സെമിത്തേരിയില്‍ ( 2323, W. Brandon Blivd, Brnadon, FL 33511) മൃതദേഹം സംസ്‌ക്കരിക്കുന്നതുമാണ്.

ശുശ്രൂഷകളുടെ തത്സമയ സംപ്രേഷണം https://thoolika.us/live ല്‍ ഉണ്ടായിരിക്കുന്നതാണ്

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു വര്‍ഗീസ് (സണ്ണി) 813 244 0902, ആലിസ് ജോണ്‍ 254 718 9663


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top