Flash News

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം; സുപ്രീംകോടതി വിധി നടപ്പാക്കും

September 8, 2019

image (1)_48
കൊച്ചി: മരട് നഗരസഭയിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. താമസക്കാരെ ഉടന്‍ ഒഴിപ്പിച്ച് ഫ്‌ളാറ്റ് പൊളിക്കാനുള്ള സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് നടപടി. ഇത് സംബന്ധിച്ച് നഗരസഭാ സെക്രട്ടറിയ്ക്ക് നഗരകാര്യവകുപ്പ് കത്ത് നല്‍കി.

ഈ മാസം 23ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന സുപ്രീം കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് ഫ്‌ളാറ്റ് പൊളിക്കാനുള്ള നടപടിയിലേക്ക് സര്‍ക്കാര്‍ കടന്നത്. ഹോളി ഫെയ്ത്ത്, കായലോരം, ജെയിന്‍ ഹൗസിങ്, ആല്‍ഫ വെഞ്ച്വേഴ്‌സ് എന്നീ ഫ്‌ളാറ്റുകളിലെ താമസക്കാരെ ഉടന്‍ ഒഴിപ്പിക്കാനും ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള ഏജന്‍സിയെ കണ്ടെത്താന്‍ ഉടന്‍ ടെന്‍ഡര്‍ വിളിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

സുപ്രീം കോടതി വിധി നടപ്പാക്കാന്‍ എന്ത് സഹായം നല്‍കാനും തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഒഴിപ്പിക്കുന്ന താമസക്കാരെ പുന:രധിവസിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ ജില്ലാ ഭരണകൂടവുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും സര്‍ക്കാര്‍ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top