- Malayalam Daily News - http://www.malayalamdailynews.com -

മുതിര്‍ന്ന നിയമജ്ഞന്‍ രാം ജേഠ്‌മലാനി അന്തരിച്ചു

ram-jethmalani_650x400_71505122712ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായിരുന്ന രാം ജഠ്മലാനി അന്തരിച്ചു. ഇന്ന് രാവിലെ ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. നിലവില്‍ ആര്‍ജെഡിയുടെ രാജ്യസഭാ അംഗമാണ്.

1996, 1999 വാജ്‌പേയ് സര്‍ക്കാരില്‍ നിയമമന്ത്രിയായിരുന്ന ജഠ്മലാനി അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ബിജെപിയില്‍ നിന്ന് രാജി വെച്ചിരുന്നു. സുപ്രീംകോടതിയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകരില്‍ ഒരാളായ ജഠ്മലാനി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ശിഖര്‍പുറില്‍ 1923 ലായിരുന്നു രാം ബൂല്‍ചന്ദ് ജഠ്മലാനിയുടെ ജനനം. വിഭജനത്തെത്തുടര്‍ന്ന് മുംബൈയിലേക്ക് താമസം മാറി. 17-ാം വയസ്സില്‍ നിയമബിരുദം കസ്ഥമാക്കിയ അദ്ദേഹം കറാച്ചിയിലാണ് പരിശീലനം ആരംഭിച്ചത്.

രത്‌ന ജഠ്മലാനി, ദുര്‍ഗ ജഠ്മലാനി എന്നിവര്‍ ഭാര്യമാരാണ്. രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമുണ്ട്. മക്കളില്‍ മഹേഷ് ജഠ്മലാനിയും റാണി ജഠ്മലാനിയും പ്രമുഖരായ അഭിഭാഷകരാണ്.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]