Flash News

നോ പാര്‍ക്കിങ്’ മേഖലയില്‍ വണ്ടിനിര്‍ത്തി ഗതാഗത നിയമ ബോധവത്കരണം; എംഎല്‍എയ്ക്ക് 500 രൂപ പിഴ

September 8, 2019 , .

imageഭുവനേശ്വര്‍: പരിഷ്‌കരിച്ച മോട്ടോര്‍ വാഹനനിയമത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ പോയ എം എല്‍ എ വാഹനം പാര്‍ക്ക് ചെയ്തത് നോ പാര്‍ക്കിങ് മേഖലയില്‍. പോലീസ് 500 രൂപ ഫൈനടിച്ചു ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. ബിജു ജനതാദള്‍ നേതാവും ഭുവനേശ്വര്‍ എം എല്‍ എയുമായ അനന്ത നാരായണ്‍ ജനേയ്ക്കാണ് പിഴയൊടുക്കേണ്ടി വന്നത്. ഭുവനേശ്വറിലെ എ ജി സ്‌ക്വയറിനു സമീപത്തെ നോ പാര്‍ക്കിങ് മേഖലയിലാണ് അനന്ത നാരായണ്‍ കാര്‍ പാര്‍ക്ക് ചെയ്തത്.

പരിഷ്‌കരിച്ച മോട്ടോര്‍ വെഹിക്കിള്‍ നിയമത്തെ കുറിച്ചും ഗതാഗത നിയമങ്ങള്‍ അനുസരിക്കേണ്ട ആവശ്യകതയെ കുറിച്ചും ഭുവനേശ്വര്‍ പോലീസ് പ്രത്യേക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിക്കിടെ പോലീസ് അനന്ത നാരയണയുടെ കാര്‍ നോ പാര്‍ക്കിങ് മേഖലയില്‍ കണ്ടെത്തുകയും ഫൈനടിക്കുകയുമായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top