Flash News

ഏറ്റവും വലിയ വിജയമെന്ന് പൃഥ്വി, വെളിച്ചമെന്ന് സുപ്രിയ: അല്ലിക്ക് പിറന്നാളാശംസകള്‍

September 8, 2019 , .

prithvirajപ്രിയ താരം പൃഥിരാജിന്റെയും മാധ്യമപ്രവര്‍ത്തക സുപ്രിയയുടെയും മകള്‍ അലംകൃത എന്ന അല്ലിയുടെ അഞ്ചാംപിറന്നാളാണിന്ന്. പൃഥിയും സുപ്രിയയും മകള്‍ക്ക് പിറന്നാള്‍ ആശംസകളര്‍പ്പിച്ച് ഇങ്ങനെ കുറിച്ചു.

ജന്മദിനാശംസകള്‍ അല്ലി! എല്ലാ ദിവസവും മമ്മയും ഡാഡയും എന്നെന്നും നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു. നീ ഞങ്ങളുടെ സൂര്യപ്രകാശമാണ്, എല്ലായ്‌പോഴും ഡാഡയുടെ ഏറ്റവും വലിയ വിജയമാണ്. എല്ലാ ആശംസകള്‍ക്കും സ്‌്േനഹത്തിനും അല്ലി ഒരു വലിയ നന്ദിപറയുന്നു!’ എന്ന് പൃഥി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

‘ഞങ്ങളുടെ ജീവിതത്തിന്റെ സ്‌നേഹത്തിനും വെളിച്ചത്തിനും ജന്മദിനാശംസകള്‍! 5 വയസ് തികയുമ്പോള്‍, വേഗത്തില്‍ കടന്നു പോകുന്ന ഈ സമയത്തെ നോക്കി ആശ്ചര്യപ്പെടാതിരിക്കാന്‍ എനിക്കാകില്ല. ആശുപത്രിയില്‍ നിന്നും നിന്നെ പുതപ്പില്‍ പൊതിഞ്ഞ് കൊണ്ടുവന്നത് ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു ദയവുളളവളായും ശക്തയും സ്വതന്ത്രയും ധീരയുമായ ഒരു പെണ്‍കുട്ടിയായി നീ വളരട്ടെ എന്നാശംസിക്കുന്നു’ എന്ന് സുപ്രിയയും തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top