Flash News

ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് വന്‍ പിഴ; അയവു വരുത്താനൊരുങ്ങി സര്‍ക്കാര്‍

September 9, 2019

pol_6തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമത്തിലെ വന്‍ പിഴ ഒഴിവാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കുറഞ്ഞ തുക പിഴ ഈടാക്കാനുള്ള സാധ്യത പരിശോധിക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന ഗതാഗത വകുപ്പ് നിയമവകുപ്പിന് കത്തയച്ചു. മുമ്പുള്ളതിനെക്കാള്‍ പത്തിരട്ടിയോളം ഉയര്‍ന്ന പിഴ ഈടാക്കുന്നതിനെതിരേ ജനങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാറിന്റെ പുതിയ നീക്കം.

മോട്ടോര്‍ വാഹനനിയമഭേദഗതി നടപ്പാക്കിയ ശേഷം ആറ് ദിവസം കൊണ്ട് സംസ്ഥാനസര്‍ക്കാരിന് പിഴയിനത്തില്‍ കിട്ടിയത് 46 ലക്ഷം രൂപയാണ്. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കുന്നവരുടെ എണ്ണം കൂടിയെന്നും ഒരാഴ്ചയ്ക്കിടെ കൂടുതല്‍ പിഴ ഈടാക്കിയത് അമിതഭാരത്തിനാണെന്നുമാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കണക്ക്. പൊലീസിന്റെ കണക്ക് ഇനിയും പുറത്ത് വരാനുണ്ട്.

കേരളത്തിന് പുറമേ പഞ്ചാബ്, മധ്യപ്രദേശ്, തെലുങ്കാന, ഗുജറാത്ത്, ബംഗാള്‍, രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും പുതിയ നിയമം നടപ്പാക്കുന്ന കാര്യം നീട്ടി വയ്ക്കാന്‍ ആലോചിക്കുന്നുണ്ട്. പുതുക്കിയ മോട്ടോര്‍ വാഹന ഭേദഗതി നിയമ പ്രകാരം സെപ്റ്റംബര്‍ ഒന്ന് മുതലാണ് പുതിയ പിഴ ശിക്ഷ സംസ്ഥാനത്ത് നടപ്പാക്കിയത്.

അതേസമയം ഓണക്കാലത്ത് മോട്ടോര്‍ വാഹനനിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴയീടാക്കില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. പിഴയ്ക്ക് പകരം ബോധവല്‍ക്കരണം നടത്തും. നിയമത്തില്‍ വന്‍ പിഴ ചുമത്തുന്ന വകുപ്പ് മാറ്റി ഭേദഗതി വരുത്തുന്ന കാര്യം ആലോചിക്കുകയാണ് സംസ്ഥാനസര്‍ക്കാരെന്നും അദ്ദേഹം വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top