Flash News

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഒരാഴ്ച അവധി; രണ്ട് ദിവസം ബാങ്കുകള്‍ തുറക്കും

September 9, 2019

gov_1തിരുവനന്തപുരം: ഓണവും മുഹറവും രണ്ടാംശനിയും ഞായറും ഒക്കെച്ചേര്‍ന്ന് തുടര്‍ച്ചയായുള്ള അവധിക്കുശേഷം സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇനി 16നേ തുറക്കൂ.
അതേസമയം ബാങ്കുകള്‍ രണ്ട് ദിവസം പ്രവര്‍ത്തിക്കും. ഉത്രാടം, തിരുവോണം, ചതയം, രണ്ടാം ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ ബാങ്ക് പ്രവര്‍ത്തിക്കില്ല. ഇന്ന് മുഹ്‌റം ആണെങ്കിലും ബാങ്കിന് അവധിയില്ല. അവിട്ടത്തിനും ബാങ്ക് പ്രവര്‍ത്തിക്കും.

ബാങ്കുകളുടെ പ്രവര്‍ത്തനം തിങ്കളും വ്യാഴവും മാത്രമായതിനാല്‍ ഈ ദിവസങ്ങളില്‍ ഇടപാടുകാരുടെ തിരക്കുകൂടാനാണ് സാധ്യത. ശനിയാഴ്ച രാത്രിതന്നെ പലയിടത്തും എ.ടി.എമ്മുകളില്‍ പണം ലഭ്യമാകാത്ത സാഹചര്യമുണ്ടായിരുന്നു. രണ്ടുപ്രവൃത്തി ദിവസങ്ങളിലും ഏജന്‍സികളും ബാങ്കുകളും എ.ടി.മ്മുകളില്‍ പണം നിറയ്ക്കാനാണ് തീരുമാനം. കൂടാതെ, അവധി ദിവസങ്ങളാണെങ്കിലും ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും എ.ടി.എമ്മുകളില്‍ പണം നിറയ്ക്കാന്‍ ഏജന്‍സികള്‍ക്ക് എസ്.ബി.ഐ. അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top