Flash News

കൊച്ചു സിനിമകളുടെ ഉത്സവമായി രണ്ടാമത് കല കുവൈറ്റ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍

September 9, 2019 , സലിം കോട്ടയില്‍

gu-2കുവൈത്ത് സിറ്റി: പ്രവാസികളുടെ ഉള്ളില്‍ സിനിമ നിറഞ്ഞു നില്‍ക്കുന്നുവെന്നും അതിന്റെ പ്രതിഫലനമാണ് കല കുവൈറ്റ് ഫിലിം ഫെസ്റ്റിവലില്‍ കാണുവാന്‍ സാധിക്കുന്നതെന്നും പ്രശസ്ത ചലച്ചിത്ര പ്രവര്‍ത്തകനായ മധുപാല്‍. നല്ല സിനിമയുണ്ടാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇനിയും തുടരണമെന്നും ദൃശ്യങ്ങളിലൂടെ ആശയമിനിമയം സാധ്യമാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിച്ച രണ്ടാമത് മൊബൈല്‍ഫോണ്‍ മൈക്രോ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മംഗഫ് അല്‍നജാത്ത് സ്‌കൂളില്‍ നടന്ന മേളയില്‍ ചലച്ചിത്ര പ്രവര്‍ത്തകരും ആസ്വാദകരും തിങ്ങി നിറഞ്ഞ സദസില്‍ പൂര്‍ണമായും കുവൈത്തില്‍ ചിത്രീകരിച്ച 40 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തിയത്.

സന്തോഷ് പുറക്കാട്ടിരി സംവിധാനം ചെയ്ത ‘ലൈവ്’ എന്ന ചിത്രം മേളയിലെ മികച്ച ചിത്രമായി തിരഞ്ഞെടുത്തു. പ്രമോദ് മാവിലകത്ത് സംവിധാനം ചെയ്ത ‘ഇന്‍സൈറ്റ്’ ആണ് മികച്ച രണ്ടാമത്തെ ചിത്രം. നിഷാന്ത് കാട്ടൂര്‍ സംവിധാനം ചെയ്ത ‘ട്രാന്‍സ്’ പ്രത്യേക ജൂറി പുരസ്‌കാരത്തിന് അര്‍ഹമായി. ‘ലൈവ്’ ചിത്രം സംവിധാനം ചെയ്ത സന്തോഷ് പുറക്കാട്ടിരിയാണ് മികച്ച സംവിധായകന്‍. ‘ട്രാന്‍സ്’ ചിത്രത്തിലെ അഭിനയത്തിന് ജിനു വൈക്കത്തിനെ മികച്ച നടനായും, ‘ജന്മാന്തരം’ എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രശാന്തി ബിജോയിയെ മികച്ച നടിയായും തിരഞ്ഞെടുത്തു. ‘ബ്യൂട്ടി ഓഫ് ലവ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് രമ്യ രതീഷിന് ജ്യൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. ‘എമിലി’ എന്ന ചിത്രത്തിലെ അഭിനയത്തിന് എമിലി ജോസ് മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ടു. ബാലതാരങ്ങളില്‍ അനാമിക സനല്‍ കുമാര്‍ (ചിത്രം: ശ്…), മെയില്‍ അബ്രഹാം (ചിത്രം: ടാലെന്റ്) എന്നിവര്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശനത്തിന് അര്‍ഹരായി. മികച്ച തിരക്കഥക്ക് ജിബി ഗബ്രിയേലും (ചിത്രം: ഔട്ട്‌ലുക്ക്), ഛായാഗ്രഹണത്തിന് വിജു ആന്റണി (ചിത്രം: വിന്റ്ഫാള്‍), മികച്ച എഡിറ്റര്‍ക്ക് സൂരജ് എസ് പ്ലാന്തോട്ടത്തിലും (ചിത്രം: സൊവറന്‍) അവാര്‍ഡിന് അര്‍ഹരായി.

കല കുവൈറ്റ് പ്രസിഡന്റ് ടി.വി ഹിക്മത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.കെ. സൈജു സ്വാഗതം പറഞ്ഞു. ഫിലിം ഫെസ്റ്റിവല്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ആര്‍ നാഗനാഥന്‍ വിവരണം നല്‍കി. കല കുവൈറ്റ് കല വിഭാഗം സെക്രട്ടറി ഉണ്ണികൃഷ്ണന്‍ നന്ദി പറഞ്ഞു. കല കുവൈറ്റ് സാഹിത്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന കല കുവൈറ്റ് മുഖപത്രമായ ‘കൈത്തിരി’യുടെ ഓണ്‍ലൈന്‍ എഡിഷന്റെ പ്രകാശനം സാഹിത്യ വിഭാഗം സെക്രട്ടറി ആശ ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ മധുപാല്‍ നിര്‍വഹിച്ചു. കല കുവൈറ്റ് ട്രഷറര്‍ കെവി നിസാര്‍, ജ്യോതിഷ് ചെറിയാന്‍ (വൈസ് പ്രസിഡന്റ്), രജീഷ് സി. നായര്‍ (ജോയിന്റ് സെക്രട്ടറി), അനൂപ് മങ്ങാട്ട് (ഫഹാഹീല്‍ മേഖല ആക്ടിംഗ് സെക്രട്ടറി), ജ്യോതിഷ് പി ജി (കണ്‍വീനര്‍, ഫിലിം ഫെസ്റ്റിവല്‍) എന്നിവര്‍ സംബന്ധിച്ചു.

ഫെസ്റ്റിവലില്‍ വിജയികളായവര്‍ക്ക് മധുപാല്‍ പുരസ്‌കാരങ്ങള്‍ നല്‍കി. മത്സരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള ഉപഹാരങ്ങള്‍ കല കുവൈറ്റ് ഭാരവാഹികള്‍ കൈമാറി. മാത്യു ജോസഫ്, മനു തോമസ്, ജിതിന്‍ പ്രകാശ്, സജീവ് മാന്താനം, സലീല്‍ ഉസ്മാന്‍, ശ്രീജിത്ത്, കവിത അനൂപ്, രേവതി ജയചന്ദ്രന്‍, രവീന്ദ്രന്‍ പിള്ള, സുഗതകുമാര്‍, രാജേഷ് കെഎം, ജിബിന്‍, രെഞ്ജിത്ത്, സുരേഷ് കുമാര്‍ എല്‍എസ്, സന്തോഷ് രെഘു, അനീഷ് കാരാട്ട്, നിഷാന്ത്, രാജി സൈമേഷ്, ബിജു എകെ, നിഷാന്ത് ജോര്‍ജ്ജ് എന്നിവര്‍ ചലച്ചിത്ര മേളക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top