Flash News

അറസ്റ്റു ചെയ്ത യുവാക്കള്‍ മാവോയിസ്റ്റ് ബന്ധമുള്ളവരാണെന്ന് പോലീസ്

November 3, 2019 , .

vlcsnap-2019-11-03-09h13m57s335-png_710x400xtകോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് യുവാക്കളെ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയതില്‍ ന്യായീകരണവുമായി പൊലീസ്. കാട്ടില്‍ തോക്കേന്തി നടക്കുന്ന മാവോയിസ്റ്റുകളെയല്ല, മറിച്ച് ഇവരുടെ ആശയങ്ങള്‍ നഗരത്തില്‍ നടപ്പാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെയാണ് തങ്ങള്‍ അറസ്റ്റ് ചെയ്തതെന്നുമാണ് പൊലീസിന്റെ വിശദീകരണം.

റോന്ത് ചുറ്റുന്നതിനിടയില്‍ ലഘുലേഖാ വിതരണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നല്ല രണ്ട് യുവാക്കളെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. നാളുകളായി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് വരികയാണ്. ലഘുലേഖയോ നോട്ടീസോ കൈവശം വെച്ചതിനോ വിതരണം ചെയ്തതിനോ മാത്രമല്ല അറസ്റ്റ്. യുഎപിഎ ചുമത്താവുന്ന വിധത്തില്‍ ഇവരുടെ മാവോയിസ്റ്റ് ബന്ധത്തിന് വ്യക്തമായ തെളിവ് കയ്യിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. പൊലീസിന്റെ അടുത്ത് നിന്ന് ഓടി രക്ഷപ്പെട്ട മൂന്നാമത്തെയാള്‍ കോഴിക്കോട് സ്വദേശിയാണ്. ഇയാളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ കയ്യിലുണ്ടെന്നും പൊലീസ് പറയുന്നു. കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണ്.

അതേസമയം സിപിഎം പ്രവര്‍ത്തകരായ യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പൊലീസ് നടപടിയ്‌ക്കെതിരെ സിപിഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു. പൊലീസിന്റേത് ധൃതിപിടിച്ച നടപടിയെന്നാണ് പാര്‍ട്ടി ആക്ഷേപം. അലന് നിയമസഹായം നല്‍കുമെന്ന് സിപിഎം വ്യക്തമാക്കിയിട്ടുണ്ട്.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top