Flash News

ന്യൂലൈഫ് മിനിസ്ട്രിയുടെ വാര്‍ഷിക കണ്‍വന്‍ഷന്‍ ഡാളസില്‍ നവംബര്‍ 8 ന് ആരംഭിക്കുന്നു

November 7, 2019 , രാജു തരകന്‍

ipcഡാളസ്: ന്യൂലൈഫ് മിനിസ്ട്രിയുടെ 32-ാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഗാര്‍ലന്റ് ഐപിസി ഹെബ്രോന്‍ സഭാ മന്ദിരത്തില്‍ നവംബര്‍ 8 ന് തുടക്കം കുറിക്കുന്നു. കണ്‍വന്‍ഷന്‍ കണ്‍വീനര്‍ പാസ്റ്റര്‍ ജോണ്‍സണ്‍ ഡാനിയല്‍ വൈകിട്ട് 6.30 ന് പൊതുസമ്മേളനം ഉദ്ഘാടനം നിര്‍വ്വഹിക്കും. ഇന്ത്യയില്‍ നിന്ന് വരുന്ന പാസ്റ്റര്‍ സാം കുമരകമാണ് ഈ കണ്‍വന്‍ഷനിലെ മുഖ്യ പ്രഭാഷകന്‍. ശ്രുതി മധുര ഗായകനും, വേദ പണ്ഡിതനുമായ സാം കുമരകം വിവിധ ദേശങ്ങളില്‍ ഇതിനോടകം സുവിശേഷ ദീപ ശിഖയുമായി അനവധി വേദികള്‍ പങ്കിട്ടിട്ടുണ്ട്.

എല്ലാ ദിവസവും വൈകിട്ട് 6.30 ന് ആരംഭിക്കുന്ന പൊതുസമ്മേളനം 9 മണിക്ക് സമാപിക്കും. ഡാളസ് വര്‍ഷിപ്പ് ടീം ഗാനശുശ്രൂഷക്ക് നേതൃത്യം വഹിക്കും. വിശുദ്ധ സഭാ യോഗത്തോടെ പത്താം തീയതി കണ്‍വന്‍ഷന്‍ സമാപിക്കും.

സ്ഥലം: 1pc Hebron, 1751 wall st, Garland.Tx.75041.

വിശദ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ജോണ്‍സണ്‍ ഡാനിയല്‍ 713 277 8647.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top