Flash News

യു.എ.പി.എ കേസിൽ ഇടപെടില്ല; അലനേയും താഹയേയും കയ്യൊഴിഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്

November 8, 2019

Alan-and-thaha-780x405തിരുവനന്തപുരം: മാവോയിസ്റ്റ് അനുകൂല പ്രവർത്തനങ്ങളെത്തുടർന്ന് യു.എ.പി.എ (Unlawful Activities (Prevention) Act) ചുമത്തി സി.പി.എം പ്രവർത്തകർ അല‍ൻ ഷുഹൈബിനേയും താഹ ഫസലിനേയും പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ ഇടപെടില്ലെന്ന് സി.പി.എം സംസ്ഥാന നേതൃത്വം. ഇന്ന് ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആണ് പ്രതികൾക്ക് മാവോ ബന്ധമുണ്ടെന്ന് വിലയിരുത്തി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. സംഭവം യു.എ.പി.എ സമിതി അന്വേഷിക്കട്ടെ എന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കിയത്. പ്രതികൾക്ക് മാവോ ബന്ധമുണ്ടെന്ന് കോഴിക്കോട് ജില്ലാക്കമ്മിറ്റി നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് സംസ്ഥാന നേതൃത്വത്തിന്റെ നടപടി. അല‍ൻ ഷുഹൈബിനേയും താഹ ഫസലിനേയും പുറത്താക്കുന്ന കാര്യത്തിൽ ജില്ലാക്കമ്മിറ്റിക്ക് തീരുമാനമെടുക്കാമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.

കേസില്‍ അറസ്റ്റിലായ അല‍ൻ ഷുഹൈബ്,  താഹ ഫസൽ  എന്നിവരുടെ മാവോയിസ്‌റ്റ് ബന്ധത്തെക്കുറിച്ച് അന്വേഷിക്കാനായി സി.പി.എം  അന്വേഷണക്കമ്മീഷനെ നിയോഗിച്ചിരുന്നു. സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി നിയോഗിച്ച മൂന്നംഗ കമ്മീഷനാണ് അന്വേഷണം നടത്തിയത്.പാര്‍ട്ടി അന്വേഷണ കമ്മീഷന്‍  നൽകിയ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അലനെയും താഹയെയും കയ്യൊഴിഞ്ഞത്.

അതിനിടെ, അലന്റെയും താഹയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നവംബർ 14 വ്യാഴാഴ്ചയിലേക്ക് മാറ്റി. ഇവരുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പൽ സെഷന്‍സ് കോടതി ബുധനാഴ്ച തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ്  അല‍ൻ  ഷുഹൈബിനേയും താഹ ഫസലിനേയും മാവോവാദി ലഘുലേഖകള്‍ സഹിതം കോഴിക്കോട് പന്തീരാങ്കാവിൽ നിന്ന്  പൊലീസ് അറസ്റ്റ് ചെയ്തത്.

താഹ ഫസൽ സി.പി.എം പാറമ്മൽ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. കണ്ണൂർ സ്കൂൾ ഓഫ് ജേണലിസത്തിന്‍റെ കോഴിക്കോട് പുതിയറയിലുള്ള ബ്രാഞ്ചിൽ പി.ജി വിദ്യാർത്ഥിയാണ്. കണ്ണൂർ സർവകലാശാല ധർമടം സെന്‍ററിൽ രണ്ടാം വർഷ എൽഎൽ.ബി വിദ്യാർത്ഥിയാണ് അലൻ ഷുഹൈബ്. സി.പി.എം മീഞ്ചന്ത ബൈപാസ് ബ്രാഞ്ച് കമ്മിറ്റി അംഗവും എസ്.എഫ്.ഐ പ്രവർത്തകനുമാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top