Flash News

‘ബുള്‍ ബുള്‍’ ശക്തിപ്പെട്ടു; ഞായറാഴ്ചയോടെ അതി തീവ്രമാകും; ബംഗാൾ തീരത്ത് ജാഗ്രത

November 8, 2019

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘ബുള്‍ ബുള്‍’ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു. ഇതേത്തുടർന്ന് പശ്ചിമബംഗാള്‍ തീരത്ത് ജാഗ്രതാ നിർദ്ദേശം നൽകി. ഒഡിഷയിലെ പാരദ്വീപിന്‌ 390 കിലോമീറ്റർ അകലെയായി സഞ്ചരിക്കുന്ന ‘ബുൾ ബുൾ ‘ തീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നവംബർ 9 ശനിയാഴ്ച വരെ വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ബുൾ ബുൾ അതിനു ശേഷം വടക്ക് കിഴക്ക് ഭാഗത്തേക്ക്‌ ദിശ മാറി പശ്ചിമ ബംഗാൾ -ബംഗ്ലാദേശ് തീരത്തിന് ഇടയിൽ സഞ്ചരിക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നവംബർ 10ന് ഞായറാഴ്ച്ചയോടെ ബുള്‍ ബുള്‍ അതി തീവ്രചുഴലിക്കാറ്റാകും.

rv17qe74_cyclone-bulbul_625x300_08_November_19


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top