Flash News

ഐ.എസ്.എൽ : എഫ്.സി ഗോവ മുന്നിൽ; കേരള ബ്ലാസ്റ്റേഴ്‌സ് വെള്ളിയാഴ്ച ഒഡിഷക്കെതിരെ

November 8, 2019

EIyIwhCUUAAUllmമുംബൈ: ഐ.എസ്.എല്ലില്‍ എഫ്.സി ഗോവ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയതോടെയാണിത്. രണ്ടിനെതിരേ നാലു ഗോളുകള്‍ക്കാണ് മുംബൈ സിറ്റിക്കെതിരെയുള്ള ഗോവയുടെ ജയം.

ആദ്യ പകുതിയില്‍  ഇന്ത്യന്‍ താരം ലെന്നി റോഡ്രിഗസിലൂടെയും ഫെറാന്‍ കോറോമിനാസിലൂടെയും ഗോവ മുന്നിലെത്തി. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഏഴു മിനിറ്റിനിടെ മുംബൈ സിറ്റിയുടെ സാര്‍ഥക്കും സൗവിക് ചക്രബര്‍ത്തിയും സ്‌കോര്‍ ചെയതപ്പോള്‍ മുംബൈ 2-2 ന് ഒപ്പമെത്തി. എന്നാൽ  59-ാം മിനിറ്റില്‍ ഹ്യൂഗോ ബോമസിലൂടെ ഗോവ ലീഡ് തിരിച്ചുപിടിച്ചു. 89-ാം മിനിറ്റില്‍ കാര്‍ലോസ് പെന ഒരു ഗോൾ കൂടി നേടി രണ്ടിനെതിരെ നാലുഗോളുകൾക്ക് അധിപത്യമുറപ്പിച്ചു.

ഇതോടെ നാലു മത്സരങ്ങളില്‍ നിന്ന് 8 പോയന്റുമായി ഗോവ ഐ.എസ്.എല്ലില്‍ ഒന്നാമതെത്തി. നാലു കളിയില്‍ നിന്നും രണ്ടു ജയവും രണ്ടു സമനിലയുമാണ് ഗോവയ്ക്കുള്ളത്. മുംബൈ സിറ്റി ഒരു ജയവും രണ്ടു തോല്‍വിയും ഒരു സമനിലയുമായി അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍. ഒരു വിജയവും രണ്ട് തോൽവിയുമായി മൂന്ന് പോയന്റുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്. വെള്ളിയാഴ്ച കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന കളിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ ആറാം സ്ഥാനത്തുള്ള ഒഡിഷ എഫ്.സിയെ നേരിടും.

EIy7BgNUUAAWGdW



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top